പത്തനാപുരം: കര്‍ഷകയും പത്തനംതിട്ട പന്തളം ഉളനാട് സ്വദേശിനിയും പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായ ജയലക്ഷ്മി സമ്മാനിച്ച വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വളരും.
കഴിഞ്ഞ ആഴ്ച പത്തനാപുരം ഗാന്ധിഭവനിലെത്തിയ സുരേഷ്ഗോപി എം.പിക്ക് നല്കിയ പേരമരത്തിെൻറ തൈയാണ് ഡല്‍ഹിയിലെത്തിയത്. ജൈവകൃഷി രീതിയിലൂടെ ഫലവൃക്ഷങ്ങളും പച്ചക്കറികളും പൂച്ചെടികളും ജയലക്ഷ്മി നട്ട് പരിപാലിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി ഗാന്ധിഭവനില്‍ അനുമോദന ചടങ്ങ് നടന്നിരുന്നു.
ഇൗ ചടങ്ങിലാണ് എം.പിക്ക് പേരത്തൈ കൈമാറിയത്. തൈ പ്രധാനമന്ത്രിയുടെ കൈകളില്‍ എത്തിക്കും എന്ന് സുരേഷ് ഗോപി വാക്കുനല്കിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തി പേരത്തൈ കൈമാറുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുെവക്കുകയും ചെയ്തു. പന്തളം കുളനട ഉളനാട് അഞ്ജനേയത്തില് ദീപ്തിയുടെ മകളാണ് ജയലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.