മലയോരപട്ടണമായ പത്തനാപുരത്തെ, ആകെ മാറ്റുന്ന വികസനപ്രവര്‍ത്തനങ്ങളാണ് കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടക്കുന്നത്. ആകെ191.13 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഏനാത്ത്- പത്തനാപുരം റോഡ് 66.50 കോടി രൂപ, മെതുകുംമേല്‍ പട്ടാഴി തലവൂര്‍ കുന്നിക്കോട് പൊലിക്കോട് റോഡിന് 42.5 കോടി രൂപ, കലഞ്ഞൂര്‍ പാടം റോഡിന് 22 കോടി രൂപ എന്നിവയാണ് ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി വിനിയോഗിച്ചിരിക്കുന്നത്. ഇവയില്‍ മെതുകുംമേല്‍ പൊലിക്കോട് റോഡ് നിര്‍മാണം അവസാനഘട്ടത്തിലാണ്. മറ്റുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്യുന്നു.
പത്തനംതിട്ട, കൊല്ലം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കലഞ്ഞൂര്‍ പാടം റോഡിെൻറ നിര്‍മാണം ഒന്നാംഘട്ടം പൂര്‍ത്തിയായി. ഏനാത്ത് പത്തനാപുരം റോഡും പ്രാരംഭഘട്ടത്തിലേക്ക് കടന്നു. ബൈപാസുകളായി നിര്‍മിക്കുന്ന റോഡുകള്‍ പൂര്‍ത്തീകരിക്കുന്നതോടെ ഗ്രാമീണറോഡുകളുടെ മുഖച്ഛായതന്നെ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.