പത്തനാപുരം: കടശ്ശേരിയിലെ വനാതിര്‍ത്തിയില്‍നിന്ന് 18കാരനെ കാണാതായ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. തിരോധാനവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും പൊലീസിന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പിറവന്തൂര്‍ പഞ്ചായത്തിലെ പൂങ്കുളഞ്ഞി കടശ്ശേരി മുക്കലംപാട് തെക്കേക്കര ലതികവിലാസത്തില്‍ രവീന്ദ്രന്-ലതിക ദമ്പതികളുടെ മകന് രാഹുലിനെ ആഗസ്റ്റ് 19 മുതലാണ് കാണാതാകുന്നത്. വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ഫോണില്‍ വിഡിയോ ഗെയിം കളിച്ചു കൊണ്ടിരുന്ന രാഹുല്‍ രാത്രി പത്തോടെ വീട്ടിലെത്തി.
പുതിയ വീടിെൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മാതാപിതാക്കളും രാഹുലും സഹോദരന് രഞ്ജിത്തും മൂന്ന് വീടുകളിലായിട്ടാണ് താമസിക്കുന്നത്. പിറ്റേന്ന് രാവിലെ മാതാവ് ലതിക വിളിക്കാനെത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന്, അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, പണം ഇവയെല്ലാം വീട്ടില്‍ തന്നെയുണ്ട്. മൊബൈല്‍ ഫോണ്‍ മാത്രമാണ് വീട്ടില്‍നിന്ന് കൊണ്ടുപോയത്.
സൈബര്‍ സെല്ലിെൻറ അന്വേഷണത്തില്‍ 20ന് പുലര്‍ച്ച മൂന്നിനു ശേഷം കടശ്ശേരി ടവര്‍ ലൊക്കേഷന്‍ ഉള്ളില്‍ െവച്ചാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് കണ്ടെത്തി. ഇത് മാത്രമാണ് അന്വേഷണസംഘത്തിനുള്ള ഏക തെളിവ്. വീടിനു സമീപത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സംശയാസ്പദമായ സ്ഥലങ്ങൾ കുഴിച്ചുനോക്കിയും ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നു.
മാതാപിതാക്കൾ, സഹോദരൻ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ എന്നിവരെ പലതവണ ചോദ്യം ചെയ്തു. വനത്തിനുള്ളില്‍ പൊലീസിെൻറയും വനപാലകരുടെയും നേതൃത്വത്തില്‍ രണ്ടാഴ്ചയായി തിരച്ചില്‍ നടത്തിയിരുന്നു. അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.