ഡി​വൈ.​എ​സ്.​പി, ഡി.​എ​ഫ്.​ഒ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഹു​ലി​നു​വേ​ണ്ടി ന​ട​ന്ന പ​രി​ശോ​ധ​ന

പ​ത്ത​നാ​പു​രം: ക​ട​ശ്ശേ​രി​യി​ല്‍നി​ന്ന്​ കാ​ണാ​താ​യ യു​വാ​വി​ന് വേ​ണ്ടി വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത​സം​ഘം വ​ന​ത്തി​നു​ള്ളി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി. പു​ന​ലൂ​ര്‍ ഡി​വൈ.​എ​സ്.​പി അ​നി​ല്‍ദാ​സി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡി.​എ​ഫ്.​ഒ ഷാ​ന​വാ​സി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ല​ക​രും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​നാ​തി​ര്‍ത്തി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ പൂ​ങ്കു​ള​ഞ്ഞി ക​ട​ശ്ശേ​രി മു​ക്ക​ലം​പാ​ട് തെ​ക്കേ​ക്ക​ര ല​തി​ക​വി​ലാ​സം ര​വീ​ന്ദ്ര​െൻറ മ​ക​ന്‍ രാ​ഹു​ലി​നെ​യാ​ണ് ആ​ഗ​സ്​​റ്റ്​ 19 മു​ത​ൽ കാ​ണാ​താ​യ​ത്.

ഒ​മ്പ​ത് ദി​വ​സ​മാ​യി​ട്ടും യു​വാ​വി​ന് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന സൂ​ച​ന പോ​ലും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് വ​ന​ത്തി​നു​ള്ളി​ല്‍ വീ​ണ്ടും തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. പൊ​ലീ​സി​െൻറ​യും വ​ന​പാ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. വ​സ്ത്ര​ങ്ങ​ള്‍, ചെ​രി​പ്പു​ക​ള്‍, പ​ണം ഇ​വ​യെ​ല്ലാം വീ​ട്ടി​ല്‍ ത​ന്നെ​യു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണ്‍ മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ നി​ന്നും കൊ​ണ്ടു​പോ​യി​ട്ടു​ള്ള​ത്.

പ​ത്ത​നാ​പു​രം പൊ​ലീ​സും സൈ​ബ​ര്‍ സെ​ല്ലും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ 20ന്​ ​പു​ല​ര്‍ച്ച മൂ​ന്നി​ന്​ ശേ​ഷ​മാ​ണ് ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യ​തെ​ന്ന് മ​ന​സ്സി​ലാ​ക്കി. ഇ​തും പൊ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളെ​യും സ​മീ​പ​വാ​സി​ക​ളെ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണ്‍ കൂ​ടി ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ച് വെ​ള്ളി​യാ​ഴ്ച തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. കൊ​ട്ടാ​ര​ക്ക​ര റൂ​റ​ല്‍ എ​സ്.​പി ഹ​രി​ശ​ങ്ക​ര്‍ വൈ​കു​ന്നേ​ര​ത്തോ​ടെ രാ​ഹു​ലി​െൻറ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു. നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ വീ​ട്ടി​ല്‍ എ​സ്.​പി പ​രി​ശോ​ധ​ന ന​ട​ത്തി. മാ​താ​പി​താ​ക്ക​ളോ​ടും സ​ഹോ​ദ​ര​നോ​ടും കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച വ​നം​വ​കു​പ്പ് കൂ​ടു​ത​ല്‍ മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.