ആ​വ​ണി​പ്പാ​റ ഗി​രി​ജ​ന്‍ കോ​ള​നി​യി​ലേ​ക്ക് ഫാ. ​ഡോ. റി​ഞ്ചു പി. ​കോ​ശി പു​തി​യ ബോ​ട്ട് ന​ല്‍കു​ന്നു

ആവണിപ്പാറ നിവാസികള്‍ക്ക് പുതിയ ബോട്ട്

പത്തനാപുരം: ആവണിപ്പാറയിലെ വനവാസി കുടുംബങ്ങള്‍ക്ക് സമ്മാനമായി വൈദികന്‍ ബോട്ട് നല്‍കി. അച്ചൻകോവിലാറി‍െൻറ മറുകരയില്‍ ആരുവാപ്പുലം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ആവണിപ്പാറ. നദിയിലെ ശക്തമായ നീരൊഴുക്കുമൂലം കോളനിയിലെ 34 കുടുംബങ്ങൾ ഒറ്റപ്പെട്ട് ജീവിക്കുകയാണ്.

പട്ടികവര്‍ഗ വകുപ്പില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ചിരുന്ന ബോട്ട് കാലപ്പഴക്കം കാരണം നശിച്ച് പോയി. ഇതോടെ കോളനിയില്‍ നിന്നും പുറംലോകത്തേക്കെത്താന്‍ എറെ ബുദ്ധിമുട്ടായിരുന്നു. ഇതേതുടര്‍ന്നാണ് കടമ്പനാട് സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് വിഭാഗം അധ്യാപകനും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ അംഗവുമായ ഫാ.ഡോ. റിഞ്ചു പി. കോശി പുതിയ ബോട്ട് വാങ്ങി നല്‍കിയത്. ഊരുമൂപ്പൻ അച്യുതൻ കൃഷ്ണന് അരുവാപുലം പഞ്ചായത്തംഗം സിന്ധു പി. സന്തോഷ്, ജില്ല ട്രൈബൽ ഓഫിസർ സുധീർ സുകുമാരൻ എന്നിവരുടെ സാന്നിധ്യത്തിൽ ബോട്ട് കൈമാറി.

Tags:    
News Summary - New boat for Avanipara residents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.