പത്തനാപുരം: താലൂക്കാശുപത്രി റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിടുന്നു. നവീകരിക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ അധികൃതര്‍ തയാറാകുന്നില്ലെന്ന് പരാതി. മലയോരമേഖലയിലെ സാധാരണക്കാരായ നിരവധിയാളുകള്‍ ആശ്രയിക്കുന്ന പാതയാണിത്.
അത്യാഹിതങ്ങളുമായി ആശുപത്രിയിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ പോലുമുള്ള സൗകര്യം നിലവിലില്ല. ഏറെ കാലങ്ങളായി കാൽനട യാത്രപോലും സാധ്യമല്ലാത്ത രീതിയിൽ തകർന്നുകിടക്കുകയാണ്. ഇരുചക്ര വാഹന യാത്രികർ അടക്കം ദിനംപ്രതി അപകടത്തിൽപെടുന്നത് നിത്യസംഭവമായിരിക്കുന്നു.
മുഴുവൻ സമയവും വൈദ്യസഹായം ലഭിക്കുന്ന ആശുപത്രിയില്‍ രാപകല്‍ വ്യത്യാസമില്ലാതെ ധാരാളം ആളുകള്‍ വന്നുപോകുന്നുണ്ട്. കുടിവെള്ളപദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് പാതയുടെ തകര്‍ച്ച ആരംഭിച്ചത്.
പാതിരിക്കല്‍, കുമ്പിക്കല്‍, ഇടത്തറ, അംഗന്‍വാടി ജങ്ഷന്‍ തുടങ്ങിയ ഭാഗങ്ങളിലുള്ളവരും പാതയെയാണ് ആശ്രയിക്കുന്നത്. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിച്ചതായി ജനപ്രതിനിധികള്‍ നിരവധി തവണ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും പാതയിലെ കുഴികള്‍ നികത്താന്‍പോലും സാധിച്ചിട്ടില്ല.
പാതയുടെ വശങ്ങളിലെ ഓടകള്‍ മാലിന്യം നിറഞ്ഞതോടെ വെള്ളമൊഴുകുന്നതും പാതയിലൂടെയാണ്. മഴയായാല്‍ പാതയില്‍ ചളി നിറയുന്നതായും കാല്‍നടയാത്രവരെ ദുസ്സഹമാണെന്നും വ്യാപാരികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.