പത്തനാപുരം: കെ.എസ്.ആര്.ടി.സി ഷോപ്സ് ഓണ്‍ വീല്‍സ് പദ്ധതി പത്തനാപുരം ഡിപ്പോയില്‍ യാഥാർഥ്യമായില്ല. പദ്ധതിക്കായി തയാറാക്കിയ ബസ് സംരക്ഷണമില്ലാതെ നശിക്കുന്നു. ഭഷണശാലയും പച്ചക്കറി-പഴങ്ങള്‍ എന്നിവയുടെ വില്പന കേന്ദ്രവുമാണ് പദ്ധതിയിൽ ഉണ്ടായിരുന്നത്.
കെ.എസ്.ആര്.ടി.സി ബസുകള്‍ രൂപമാറ്റം വരുത്തി വിവിധ വില്പന കേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിയാണ് ഷോപ്സ് ഓണ്‍ വീല്‍സ്. പത്തനാപുരം ഡിപ്പോയിലെ രണ്ട് ബസുകളാണ് വിട്ടുനല്‍കിയത്. സ്വകാര്യവ്യക്തികള്‍ക്ക് കരാര്‍ നല്‍കിയാണ് വില്പനശാലകള് ആരംഭിക്കുക. ഡിപ്പോക്കുള്ളില് രൂപമാറ്റം വരുത്തിയ ബസിനുള്ളില്‍ ഭക്ഷണശാല ആരംഭിച്ചിരുന്നു.
കൊട്ടാരക്കര ഭാഗത്തേക്ക് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് അനുവദിച്ച ഷപ്സ് ഓണ്‍ വീല്‍സാണ് ഇതുവരെയും പ്രവര്‍ത്തനം ആരംഭിക്കാത്തത്.
ഡിപ്പോ ഓഫിസിന് സമീപം ഭക്ഷണശാലയും കൊട്ടാരക്കര ഭാഗത്തേക്ക് ബസ് നിര്‍ത്തിയിടുന്ന സ്ഥലത്ത് പച്ചക്കറി സ്റ്റാളും ആരംഭിക്കാനാണ് പദ്ധതിയുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.