മകന്‍ അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം

പ​ത്തനാ​പു​രം: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​ൻ അ​മ്മ​യു​ടെ മൃ​ത​ശ​രീ​ര​ത്തി​ന് നാ​ലു​ദി​വ​സം കൂ​ട്ടി​രു​ന്നു. പ​ട്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന​യ​നം കാ​ഞ്ഞി​രം​വി​ള വീ​ട്ടി​ൽ ജാ​ന​കി​യ​മ്മ(100) യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പ​മാ​ണ്​ മ​ക​ൻ സു​രേ​ന്ദ്ര​ൻ നാ​ലു​ദി​വ​സം ക​ഴി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടു​കാ​ര്‍ മാ​താ​വി​നെ പ​റ്റി സു​രേ​ന്ദ്ര​നോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കി​ട​പ്പി​ലാ​ണെ​ന്നും പു​ഴു​വ​രി​ച്ച​താ​യും പ​റ​യു​ന്ന​ത്. സം​ശ​യം തോ​ന്നി​യ അ​യ​ൽ​വാ​സി​ക​ൾ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​രം ജീ​ർ​ണി​ച്ച്​ പു​ഴു​ക്ക​ളും നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇ​രു​വ​ര്‍ക്കും പ​നി ബാ​ധി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു.

ജാ​ന​കി​യ​മ്മ​ക്ക്​ ആ​റു​മ​ക്ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ മൂ​ന്നു​മ​ക്ക​ൾ നേ​ര​ത്തെ മ​രി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി സു​രേ​ന്ദ്ര​നൊ​പ്പ​മാ​ണ് ജാ​ന​കി​യ​മ്മ താ​മ​സി​ച്ചു​വ​ന്ന​ത്.

മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ല​ത്തി​ന് ശേ​ഷ​മേ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - son spent four days with mother's body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.