പത്തനാപുരം: ലഹരിക്കെതിരായ പോരാട്ടം സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഗാന്ധിഭവന് ഇന്റര്‍നാഷനല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പെഷൽ സ്കൂളിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിത കമീഷന് മുന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ അധ്യക്ഷത വഹിച്ചു.
ഗാന്ധിഭവന് ഏര്‍പ്പെടുത്തിയ സമഗ്ര വിദ്യാദാന പുരസ്കാരം ജില്ല പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് പി.കെ. ഗോപന് ഏറ്റുവാങ്ങി. അടുത്ത വീട്ടില്‍ ഒരു മരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഹോര്‍ട്ടികോര്‍പ്പ് ചെയര്മാന് എസ്. വേണുഗോപാല്‍ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
അസ്ഥിരോഗ ചികിത്സാവിദഗ്ധന്‍ ഡോ. ജെറി മാത്യു, പട്ടം എം.എസ്.സി. കോളജുകളുടെ സെക്രട്ടറി ഡോ. കെ.വി. തോമസ് കുട്ടി എന്നിവരെ ആദരിച്ചു. പി.എസ്.സി. മുന്‍ അംഗം പാര്‍വതിദേവി, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, വൈസ് പ്രസിഡന്റ് നസീമ ഷാജഹാന്, ജില്ല പഞ്ചായത്ത് അംഗം സുനിതാ രാജേഷ്, ഡി.ഇ.ഒ. എം.ജെ. റസീന, എസ്. സുവര്‍ണ്ണകുമാര്‍, റാണി നൗഷാദ്, ഗാന്ധിഭവന് സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.പി.എസ്. ജമീല, അഡ്മിനിസ്ട്രേറ്റര്‍ സി.കെ. പ്രദീപ് കുമാര്‍, ഗാന്ധിഭവന് ഭാരവാഹികളായ ജി. ഭുവനചന്ദ്രന്, കെ. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.