പത്തനാപുരം: കേക്കുകളില്‍ ഓണസദ്യയൊരുക്കി വീട്ടമ്മ. പത്തനാപുരം ടൗൺ നോർത്ത് അൻസാർ മൻസിലിൽ ഷെജി അൻസാർ എന്ന വീട്ടമ്മയാണ് സദ്യകേക്ക് പരീക്ഷിച്ചത്. തൂശനിലയിൽ ചോറും ഉപ്പേരിയും പരിപ്പും പപ്പടവും പഴവും എരിശ്ശേരിയും അവിയലും തോരനും കാളനും ഇഞ്ചിക്കറിയും നിരന്നു കഴിഞ്ഞാൽ സദ്യ മുന്നിലെത്തിയ കാഴ്ചയാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് ഓൺലൈൻ ക്ലാസ് വഴി ഷെജി കേക്ക് നിർമാണം പഠിച്ചത്. സമൂഹമാധ്യമങ്ങളില്‍ കേക്കുകള്‍ തയാറാക്കുന്ന ചിത്രം പങ്കുെവച്ചതോടെ സുഹൃത്തുക്കളും വീട്ടുകാരും പ്രോത്സാഹനം നൽകി. പിറന്നാൾ ആഘോഷങ്ങളിൽ മാത്രമൊതുങ്ങിയിരുന്ന കേക്കുകൾക്ക് കോവിഡ് കാലത്ത് ആവശ്യക്കാർ ഏറെയെന്ന് ഷെജി പറയുന്നു.
വാട്സ് ആപ് വഴി സുഹൃത്തുക്കള്‍ പങ്കുെവച്ച ആശയമാണ് സദ്യകേക്ക്. മൂന്നു മണിക്കൂർ കൊണ്ടാണ് ഒരു കേക്ക് പൂര്‍ത്തിയാകുന്നത്. ഒരെണ്ണം നിർമിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ ഒാണക്കാലത്ത് ചൂടുസദ്യപോലെ തന്നെ കേക്കിനും ആവശ്യക്കാരെത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.