പത്തനാപുരം: വെറ്റില വില ഉയരുന്നു. രണ്ടുമാസം മുമ്പുവരെ രണ്ട് രൂപയില്‍ കിടന്ന വെaറ്റിലയുടെ വില ഇത്തവണ നൂറിലേക്ക് എത്തുകയാണ്. കല്ലുംകടവ് ചന്തയില്‍ കഴിഞ്ഞ ദിവസം ഒരുകെട്ട് വെറ്റിലക്ക് 80 മുതല്‍ 100 രൂപ വരെ ലഭിച്ചു. ചെറിയ കടകളില്‍ വില്പന വില 120 പിന്നിട്ടു.
വില കുത്തനെ ഇടിഞ്ഞതോടെ വെറ്റില വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയായിരുന്നു. വെറ്റില കെട്ടുകള്‍ ചന്തയിൽ ഉപേക്ഷിച്ച് പോയ ദിവസങ്ങളും ഉണ്ടായിരുന്നു. ആയിരംമൂട് വെറ്റില നട്ട് പരിപാലിച്ച് ഇല വെട്ടാനായി ഏകദേശം ഒരു ലക്ഷം രൂപയിലധികം കര്‍ഷകര്‍ക്ക് െചലവ് വരുന്നുണ്ട്. കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. തമിഴ്നാട്ടിലെ നാഗര്‍കോവില്‍, മുണ്ടക്കയം, കട്ടപ്പന, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നാണ് വെറ്റിലക്കായി ഇടനിലക്കാര്‍ എത്തുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രധാന വെറ്റില വിപണിയാണ് പത്തനാപുരം. അടൂര്‍ പറക്കോട് പ്രവര്‍ത്തിച്ചിരുന്ന വിപണിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചതോടെയാണ് പത്തനാപുരത്തേക്ക് കര്‍ഷകര്‍ എത്തിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.