പത്തനാപുരം: മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസുകളിൽ അറസ്റ്റിലായ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂര്‍ തൊളിക്കോട് ഗ്രീന്‍ലാന്‍ഡില്‍ ആദിത്യനെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.
കവലയില്‍ ശ്രീ ഭഗവതി ക്ഷേത്രം, എലിക്കാട്ടൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലെ പ്രതിയാണ് ആദിത്യന്.മറ്റൊരു മോഷണക്കേസില്‍ കഴിഞ്ഞദിവസമാണ് ഇയാൾ അഞ്ചല്‍ പൊലീസിന്റെ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിലാണ് പത്തനാപുരത്തെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ വിവരം സമ്മതിച്ചത്.
പെട്രോള്‍ പമ്പ് ജീവനക്കാരനായ ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ജില്ലയിലും ആദിത്യനെതിരെ നിരവധി കേസുകളുണ്ടെന്ന് പത്തനാപുരം എസ്.എച്ച്.ഒ ജയകൃഷ്ണന് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.