ആരാധനാലയങ്ങളില്‍ മോഷണം

പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം കവലയിൽ ദേവീ ക്ഷേത്രം, എലിക്കാട്ടൂർ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. കവലയിൽ ദേവീ ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന നാലു വഞ്ചികൾ തകർത്തും രസീത് കൗണ്ടറിലെ മേശയിലും ഉണ്ടായിരുന്ന പണവും കവർന്നു.

തിടപ്പള്ളിയുടെ പൂട്ട് തകർത്തിട്ടുണ്ട്. ഉള്ളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലണ്ടറും ആക്സോ വാള്‍ എന്നിവ സ്ട്രോങ് റൂമിന്റെ അരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്ര മേൽശാന്തിയും സഹായിയും രാവിലെ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടതായിട്ടാണ് പ്രാഥമിക വിവരം. ക്ഷേത്ര സമീപത്തെ വീടുകളിലെ സി.സി.ടി.വി കാമറകളിലെ ദ്യശ്യം പരിശോധിച്ചുവരുന്നു.

എലിക്കാട്ടൂർ ദേവീ ക്ഷേത്രത്തിൽ മൂന്നുവഞ്ചികളിലെ പണം അപഹരിച്ചു. അടുത്ത സമയങ്ങളിലായി പുന്നല ശ്രീ നീലകണ്ഠപുരം, ചേകം മഹാദേവർ ക്ഷേത്രം, പ്ലാക്കാട്ട് വിഷ്ണുക്ഷേത്രം, പുന്നല ക്ഷേത്രം, മാക്കുളം പള്ളി കുരിശടി , പത്തനാപുരം ഓർത്തഡോക്സ് ദേവാലയം എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു. കവല ദേവസ്വം ഗ്രൂപ് ഓഫിസർ ബി.പി. നിർമലാനന്ദൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് എസ്.എച്ച്.ഒ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധന സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Tags:    
News Summary - Theft in places of worship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.