പത്തനാപുരം: ശബരി ബൈപാസില്‍ ആവണീശ്വരം റെയില്‍വേ ഗേറ്റിന് സമീപം പാതക്ക് സംരക്ഷണഭിത്തിയില്ലാത്തതിനാൽ ഗതാഗതം അപകടാവസ്ഥയില്‍. വലിയ വളവുകളുള്ള, വീതികുറഞ്ഞ സ്ഥലത്ത് ഒരുവശം താഴ്ചയാണ്. ഇരുവശങ്ങളിലുംനിന്ന് വളവ് തിരിയുന്ന വാഹനങ്ങൾ വേഗത്തിൽ കുഴിയിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്.
പത്തനാപുരം മുതല്‍ വാളകംവരെയാണ് ശബരി ബൈപാസ്. തീർഥാടനകാലത്ത് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്നതും ഈ പാതയെയാണ്. ഇവിടെ ബാരിക്കേഡുകളോ സംരക്ഷണ ഭിത്തിയോ സ്ഥാപിച്ചിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് രാത്രിയില്‍ ഇരുചക്രവാഹനം താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഈ ഭാഗത്ത് തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ വെളിച്ചക്കുറവുമുണ്ട്. റോഡും കുഴിയുമായി ഇവിടെ വലിയ അകലമില്ല. ചെറിയ അശ്രദ്ധയുണ്ടായാൽ വലിയ അപകടത്തിന് സാധ്യതയുണ്ട്. മാസങ്ങള്‍ക്കുമുമ്പ് ഇവിടെ ടാര്‍ വീപ്പകള്‍വെച്ച് നാട്ടുകാര്‍ തന്നെ താല്‍ക്കാലിക സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ, വേഗത്തിലെത്തുന്ന വാഹനങ്ങള്‍ വളവ് തിരിയുന്നതോടെ വീപ്പകളിലിടിച്ച് അപകടം സംഭവിക്കുന്നുണ്ട്.
അഞ്ചുവര്‍ഷം മുമ്പാണ് ബി.എം.ബി.സി നിലവാരത്തില്‍ പാത പുതുക്കി നിർമിച്ചത്. അന്ന് പാതക്ക് സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടും ഫലമുണ്ടായില്ല. സമീപത്തെ സ്ഥലമേറ്റെടുത്ത് വളവിലെ റോഡിന് വീതി കൂട്ടുകയോ അടിയന്തര സുരക്ഷ ഒരുക്കുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കാവല്പുര ഭാഗത്തുനിന്നുമെത്തുന്ന റോഡും ഈ ഭാഗത്താണ് ശബരി ബൈപാസുമായി ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.