പത്തനാപുരം: കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടില്ല, മഴയായാല്‍ ഒരു പടുത(ടാര്‍പ്പ)ക്കടിയില്‍ പേടിയോടെ കാത്തിരിക്കും. മേല്‍ക്കൂര ഇല്ലാത്ത പകുതി ഇടിഞ്ഞുപൊളിഞ്ഞ ഭിത്തികളോടുകൂടിയ ഒരു കെട്ടിടത്തില്‍ രണ്ട് മനുഷ്യജീവനുകള്‍ കഴിഞ്ഞുകൂടുന്ന ദുരിതക്കാഴ്ചയാണിത്.
പട്ടാഴി പഞ്ചായത്തിലെ പനയനം മുതിരപാറ ചരുവിളവീട്ടില്‍ ബാബു(48)വും സഹോദരന് പൊന്നച്ചനു(35)മാണ് വര്‍ഷങ്ങളായി ദുരിതജീവിതം നയിക്കുന്നത്. മാനസിക വെല്ലുവിളിയുള്ള ഇരുവര്‍ക്കും ആകെയുള്ള അഭയം ബന്ധുവിെൻറ വസ്തുവിലുള്ള മേല്‍ക്കൂരയോ വാതിലോ ജനല്പാളികളോ ഇല്ലാത്ത തകരാറായ കെട്ടിടമാണ്. സമീപത്ത് താമസിക്കുന്ന സാബു എന്ന സഹോദരനാണ് ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നത്. കൂലിപ്പണിക്കാരനും നാല് പെൺമക്കളുെട പിതാവുമായ സാബുവിനും ഇവർക്കായി കൂടുതൽ സഹായിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മാതാപിതാക്കള്‍ മരിച്ചതോടെയാണ് ബാബുവും പൊന്നച്ചനും ദുരിതത്തിലായത്. പലപ്പോഴും പട്ടിണിയാണെന്നും മാറാന്‍ ഒരു വസ്ത്രം പോലുമില്ലെന്നും ഈ സഹോദരങ്ങള്‍ പറയുന്നു. മാനസികബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ജോലിയും ലഭിക്കാറില്ല. കോവിഡ് വാക്സിനും കിട്ടിയിട്ടില്ല. റേഷന്‍ കാര്‍ഡ് ഉൾപ്പെടെ രേഖകൾ സ്വന്തം പേരിൽ ഇല്ലാത്ത ഇവര്‍ക്ക് വീടോ മറ്റ് സഹായങ്ങളോ നൽകാനാകാത്ത സ്ഥിതിയാണെന്നാണ് പഞ്ചായത്തംഗം പറയുന്നത്. നിര്‍ധനർക്ക് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നാട്ടിലാണ് ഈ സഹോദരങ്ങൾ പടുതക്കടിയിലൊളിച്ച് ജീവിതം മുന്നോട്ടുനീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.