പത്തനാപുരം: സുരക്ഷിതമല്ലാതെ കല്ലടയാറ്റിലെ കടവുകള്‍. സംരക്ഷണമോ അപകടസൂചന ബോര്‍ഡുകളോ ഇല്ലാത്തതിനാല്‍ അശ്രദ്ധമായി കടവുകളിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്. ആറിന്റെ ആഴവും വിസ്തൃതിയും മനസ്സിലാക്കാൻ കഴിയാതെ കടവുകളിലേക്ക് എത്തുന്ന കുട്ടികളടക്കം നിരവധി പേരാണ് എക്കൽ അടിഞ്ഞുകൂടിയതിലും മറ്റ് അവശിഷ്ടങ്ങളിലും അകപ്പെട്ട് അപകടത്തില്‍ പെടുന്നത്.
കഴിഞ്ഞദിവസം പത്തനാപുരം കുറ്റിമൂട്ടിൽ കടവ് മൂന്നു കുട്ടികളാണ് ആറ്റില്‍ അപകടത്തിൽപെട്ടത്. ഇതിൽ ഒരു കുട്ടി മരിച്ചു. സുഹൃത്തിന്റെ വീട്ടിൽ എത്തിയശേഷം സമീപത്തെ ആറ്റുകടവിലേക്ക് ചിത്രങ്ങൾ പകർത്താനായി എത്തിയതായിരുന്നു. ഇതിൽ രണ്ടു കുട്ടികൾ വെള്ളത്തിൽ അകപ്പെട്ട് ദൂരേക്ക് ഒഴുകിപ്പോയെങ്കിലും മരക്കാലുകളിലും പാറക്കെട്ടുകളിലും പിടിച്ച് രക്ഷപ്പെട്ടു. കോന്നി സ്വദേശിയായ അപർണയുടെ മൃതശരീരം തൊട്ടടുത്ത ദിവസം പൂക്കുന്നില്‍ കടവിൽ മത്സ്യബന്ധനത്തിന് എത്തിയവർക്കാണ് ലഭിച്ചത്.
കല്ലടയാറ്റിലെ മണൽ വാരൽ നിയമംമൂലം നിരോധിച്ചിട്ടുള്ളതിനാല്‍ പലഭാഗങ്ങളിലും വൻതോതിൽ എക്കല്‍ അടിയുന്നുണ്ട്. അതുകാരണം ജലത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ട്. നദീതട സംരക്ഷണങ്ങളുടെ ഭാഗമായി ജനം ഉപയോഗിക്കുന്ന കടവുകളില്‍ സംരക്ഷണഭിത്തി നിർമിക്കുകയും ജലത്തിലേക്ക് ഇറങ്ങാന്‍ പടവുകൾ നിർമിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ചുരുക്കം ചില ഭാഗങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ പടവുകൾ നിർമിച്ചിട്ടുള്ളത്. പിറവന്തൂർ മുതൽ പട്ടാഴി വടക്കേക്കരവരെ നീണ്ടുകിടക്കുന്ന കല്ലടയാറ്റിൽ ഏകദേശം മുപ്പതിലധികം കടവുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.