പത്തനാപുരം: നാടെങ്ങും ചുവരുകളിൽ തെരഞ്ഞെടുപ്പ് പ്രചാരണവാക്യങ്ങൾ നിറഞ്ഞുനിൽക്കുേമ്പാൾ പഴമയുടെ ഒാർമപ്പെടുത്തലുമായി മണ്കയ്യാലകളിലെ ചുവരെഴുത്തുകള്‍. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി കിഴക്കന്‍ മേഖലയിലെ മിക്ക സ്ഥലങ്ങളിലും മണ് കയ്യാലകളിലാണ് സ്ഥാനാർഥികളുടെ വോട്ടഭ്യർഥനകൾ നിറഞ്ഞിരിക്കുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ പ്രത്യേകമായി തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തി ഉയരത്തില്‍ കയ്യാലകള്‍ നിര്‍മിച്ചിരുന്നു.
ഒരുകാലത്ത് അതിരുകളുടെ അടയാളങ്ങളായിരുന്നു കയ്യാലകള്‍. കയ്യാലകളില്‍ വെള്ളപൂശി അതില്‍ സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥന എഴുതുന്നത് മുമ്പ് സാധാരണ കാഴ്ചയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എഴുത്തുകള്‍ മായാതിരിക്കാന്‍ ഓടോ മെടഞ്ഞ ഓലയോ മുകളില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, കല്മതിലുകള് ഉയര്‍ന്നതോടെ മണ്‍കയ്യാലകള്‍ പൂർണമായും അപ്രത്യക്ഷമായിത്തുടങ്ങി.
വോട്ടഭ്യർഥനകളും സിമൻറ് തേച്ച് മിനുക്കിയ കൽചുമരുകളിലേക്കും ഫ്ലക്സുകളിലേക്കും പോസ്റ്ററുകളിലേക്കും നീങ്ങി. എന്നാൽ, ഫ്ലക്സുകള്‍ക്കും പ്ലാസ്റ്റിക് പ്രചരണോപാധികള്‍ക്കും നിയന്ത്രണം വന്നതോടെ ബദൽ അന്വേഷണം മുറുകി. ഇതിനെതുടർന്ന്, പഴയകാലത്തെ ഗൃഹാതുരതയാര്‍ന്ന കാഴ്ചകൾ പലതും മടങ്ങി എത്തിയതിെൻറ ഭാഗമായാണ് ഇൗ മൺകയ്യാലകളിലെ വോട്ടഭ്യർഥനകളും. നിലവില്‍ ഉപയോഗിക്കുന്ന പെയിൻറുകളെക്കാള് പൊടി കലക്കി നിര്‍മിക്കുന്ന പെയിൻറുകളാണ് അധികവും മണ്കയ്യാലകള്ക്കായി ഉപയോഗിക്കുന്നത്.
പത്തനാപുരം നിയോജകമണ്ഡലത്തിെൻറ വിവിധ സ്ഥലങ്ങളില്‍ മണ്‍കയ്യാലകള്‍ നിര്‍മിച്ച് സ്ഥാനാർഥികൾക്കായി ചുവരെഴുത്തുകള്‍ തകൃതിയായി നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.