കൊല്ലം: ജനിച്ച മണ്ണിെൻറ അവകാശികളായി ഈ ഭൂമിയോടു വിട പറയുക, ഇതായിരുന്നു 90 വയസ്സുകാരിയായ നാണി ഉൾപ്പെടെയുള്ള വവ്വാക്കാവിലെ നാല് കുടുംബങ്ങളുടെ ആഗ്രഹം. ഏഴു പതിറ്റാണ്ടോളം നീണ്ട നാല് കുടുംബങ്ങളുടെ ഒരുമിച്ചുള്ള പോരാട്ടത്തിന് അവസാനം കുറിച്ച് പട്ടയം ഏറ്റുവാങ്ങുമ്പോൾ കൂടെനിന്നവർക്ക് നന്ദിപറയുകയാണവർ.
1952 ൽ ജയ്പ്രകാശ് നാരായണൻ ഭൂദാൻ പദ്ധതിപ്രകാരം വീടും വസ്തുവും കൊടുത്തെങ്കിലും അന്ന് പട്ടയം നൽകിയില്ലായിരുന്നു. മതിയായ രേഖകളില്ലാത്തതിനാൽ വീട്ടിൽ നിന്നും ഇറങ്ങി കൊടുക്കേണ്ടിവന്നു.എന്നാൽ, കെ.ആർ. ഗൗരിയമ്മ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഇടപെട്ട് വീടുകൾ ഇവർക്ക് തിരിച്ചുനൽകി.
പിന്നീട്, വീണ്ടും പട്ടയത്തിനായുള്ള പോരാട്ടം തുടർന്നു. തുടക്കം മുതൽ നാല് കുടുംബങ്ങളും ഒരുമിച്ചാണ് പട്ടയത്തിന് ഇറങ്ങിത്തിരിച്ചത്. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി റവന്യൂമന്ത്രിയെ നേരിട്ട് കണ്ടു നടത്തിയ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ ഇവർക്ക് പട്ടയം ലഭിച്ചിരിക്കുന്നത്.
പട്ടയമില്ലാത്തതിെൻറ പേരിൽ മക്കളുടെ സ്കോളർഷിപ് തുകയും സർക്കാറിെൻറ വിവിധ ആനുകൂല്യങ്ങളിൽനിന്ന് തഴയപ്പെട്ടതിെൻറ ഒരുപാട് കഥകളും ഈ കുടുംബങ്ങൾക്ക് പറയാനുണ്ട്.കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ ആർ. രാമചന്ദ്രൻ എം.എൽ.എ പട്ടയങ്ങൾ വിതരണം ചെയ്തു. വിതരണം ചെയ്തതിൽ നാലെണ്ണം മിച്ചഭൂമി പട്ടയവും 11 എണ്ണം കോളനി പട്ടയവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.