zകൊല്ലം: ലോക്സഭ മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നടപ്പാക്കുന്ന റോഡിന്റെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ചീഫ് എൻജിനീയർ കർശന നിർദേശം നൽകി. എന്‍.കെ. പ്രേമചന്ദ്രന് എം.പി യുടെ ആവശ്യത്തെ തുടര്‍ന്ന് വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം. പദ്ധതിപ്രകാരം നടപ്പാക്കുന്ന 57.77 കി.മീ ആകെ ദൂരത്തിൽ, 13 റോഡുകളാണ് നിർമിക്കുന്നത്. ആകെ ചെലവ് പ്രതീക്ഷിക്കുന്നത് 40.38 കോടി രൂപ.
കരാര്‍ വ്യവസ്ഥ പാലിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാൽ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്കി. ഏപ്രില്‍, മേയ് മാസങ്ങളിലെ അനുകൂല കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി പ്രവൃത്തികള്‍ ത്വരിതപ്പെടുത്താനുള്ള എം.പി യുടെ ആവശ്യം നടപ്പാക്കാനും വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഫലം എത്രയുംവേഗം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചീഫ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടു.
തെന്മല പഞ്ചായത്തില്‍ ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന്-ഉറുകുന്ന്-നാല്പതാം മൈല്‍-കാരിയറ മുക്ക് റോഡ് 4.2 കി.മീ നിർമാണം 40 ശതമാനം പൂര്‍ത്തിയായി. ഒന്നാം മെറ്റലിങ്, രണ്ടാം മെറ്റലിങ്, ടാറിങ് പ്രവൃത്തികളാണ് ഇനി അവശേഷിക്കുന്നത്. ആറു മാസത്തിനകം പ്രവൃത്തികള്‍ പൂർണമായും പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.