പി.എം.ജി.എസ്.വൈ റോഡ്: പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നിർദേശം
text_fieldszകൊല്ലം: ലോക്സഭ മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നടപ്പാക്കുന്ന റോഡിന്റെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ചീഫ് എൻജിനീയർ കർശന നിർദേശം നൽകി. എന്‍.കെ. പ്രേമചന്ദ്രന് എം.പി യുടെ ആവശ്യത്തെ തുടര്‍ന്ന് വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം. പദ്ധതിപ്രകാരം നടപ്പാക്കുന്ന 57.77 കി.മീ ആകെ ദൂരത്തിൽ, 13 റോഡുകളാണ് നിർമിക്കുന്നത്. ആകെ ചെലവ് പ്രതീക്ഷിക്കുന്നത് 40.38 കോടി രൂപ.
കരാര്‍ വ്യവസ്ഥ പാലിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാൽ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്കി. ഏപ്രില്‍, മേയ് മാസങ്ങളിലെ അനുകൂല കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി പ്രവൃത്തികള്‍ ത്വരിതപ്പെടുത്താനുള്ള എം.പി യുടെ ആവശ്യം നടപ്പാക്കാനും വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഫലം എത്രയുംവേഗം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചീഫ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടു.
തെന്മല പഞ്ചായത്തില്‍ ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന്-ഉറുകുന്ന്-നാല്പതാം മൈല്‍-കാരിയറ മുക്ക് റോഡ് 4.2 കി.മീ നിർമാണം 40 ശതമാനം പൂര്‍ത്തിയായി. ഒന്നാം മെറ്റലിങ്, രണ്ടാം മെറ്റലിങ്, ടാറിങ് പ്രവൃത്തികളാണ് ഇനി അവശേഷിക്കുന്നത്. ആറു മാസത്തിനകം പ്രവൃത്തികള്‍ പൂർണമായും പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ ധാരണയായി.
അഞ്ചല്‍ ബ്ലോക്കിലെ റോഡുകൾ
- ഏരൂര്‍ പഞ്ചായത്തില്‍ കെട്ടുപ്ലാച്ചി-ഇളവറാംകുഴി-പാങ്ങപ്പാറത്തടം-കിണറ്റുമുക്ക് ചര്‍ച്ച് റോഡ് 4.413 കി.മീ : 292.94 ലക്ഷം രൂപ അടങ്കല്‍ തുകക്ക് കരാര്‍ നല്കി
- അഞ്ചല്‍ പഞ്ചായത്തില്‍ അസുരമംഗലം-കൊമ്പേറ്റിമല-തിട്ടക്കര-അയത്തില്‍-മധുരപ്പ-ഗുരുമന്ദിരം റോഡ്: 3.973 കി.മീ നിർമാണത്തിന് 265.38 ലക്ഷം രൂപ അടങ്കല്‍ തുകക്ക് കരാര്‍ നല്കി.
- അഞ്ചല്‍ പഞ്ചായത്തില്‍ കുരുവിക്കോണം -സഹ്യാദ്രി -ആര്‍ച്ചല്‍ -നെടിയറ -വഞ്ചിമുക്ക് മാവിള -അരിപ്ലാച്ചി റോഡ്: 3.900 കി.മീ നിർമാണത്തിന് 2016 ലെ നിരക്കിന് ടെൻഡര്‍ ചെയ്തെങ്കിലും ആരും ടെൻഡര്‍ സമര്‍പ്പിച്ചില്ല. എസ്റ്റിമേറ്റ് 2018 ഡി.എസ്.ആര് പ്രകാരം റിവൈസ് ചെയ്തു. അത് 7.97% കൂടിയ നിരക്കില്‍ 17/11/2022ന് സർക്കാർ അംഗീകാരം നല്‍കിയിട്ടുണ്ട്. റീടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നെന്ന് യോഗത്തെ അറിയിച്ചു.
ചടയമംഗലം ബ്ലോക്കിലെ റോഡുകൾ
- ഇട്ടിവ പഞ്ചായത്തില്‍ കീഴ്ത്തലക്കോട്-യുക്കാലിമുക്ക്-കാഞ്ഞിരംവിള-ആലുംമുക്ക്-മുട്ടോട്ട്-തച്ചടി-തോട്ടംമുക്ക് റോഡ്: 3.030 കി.മീ നിർമാണത്തിന് 216.40 ലക്ഷം രൂപ അടങ്കല്‍ തുകക്ക് കരാര്‍ നല്കി.
- ഇട്ടിവ പഞ്ചായത്തില്‍ കുഴിയം - തലയാട്ട് - താന്നിവിള - മൈവറ - ഇലവിള - മൂലപ്പണ - ആലംകോട് ക്ഷേത്രം - ആനപ്പുഴയ്ക്കല്‍ റോഡ്: 5.713 കി.മീ നിർമാണത്തിന് 417.89 ലക്ഷം രൂപ അടങ്കല്‍ തുകക്ക് കരാര്‍ നല്കി.
- ഇളമാട്, വെളിനല്ലൂര്‍ എന്നീ പഞ്ചായത്തുകളില്‍ പൊരീക്കല്‍ -പാവൂര്‍ കരിക്കം -ചീനിവിള -വാണിച്ചംകോട് -കിളിത്തട്ട് -ആനക്കോട്ടൂര്‍-ഉമ്മന്നൂര്‍-പുലിക്കുഴി റോഡ്: 3.700 കി.മീ നിർമാണത്തിന് 294.23 ലക്ഷം രൂപ അടങ്കല്‍ തുകക്ക് കരാര്‍ നല്കി.
- കുമ്മിള്‍ പഞ്ചായത്തില്‍ കടയ്ക്കല്‍ ടൗണ്‍ - ഗോവിന്ദമംഗലം ഇടപ്പണ ചെറുകോട് പള്ളിക്കുന്നം സബ്രമം പള്ളി ജങ്ഷന് - മൂന്ന് കല്ലിന്‍മൂട് റോഡ്: 6.123 കി.മീ നിർമാണത്തിന് 490.49 ലക്ഷം രൂപ അടങ്കല്‍ തുകക്ക് കരാര്‍ നല്കി.
- ഇട്ടിവ, ചടയമംഗലം എന്നീ പഞ്ചായത്തുകളില്‍ മഞ്ഞപ്പാറ -കുണ്ടയം -പുളിമൂട് -അക്കോണം -കീഴ്ത്തോണി-ആനപ്പാറ -മുക്കട -പാലമണ്‍ റോഡ്: 4.924 കി.മീ നിർമാണത്തിന് 392.72 ലക്ഷം രൂപ അടങ്കല്‍ തുകക്ക് കരാര്‍ നല്കി.
- ഇളമാട്, വെളിനല്ലൂർ എന്നീ പഞ്ചായത്തുകളില്‍ മുളയറച്ചാല്‍ - കൊമ്പല്ലൂര് ക്ഷേത്രം -കോട്ടയ്ക്കാവിള -കാരാളികോണം -ഇലവിന്മൂട് റോഡ്: 5.531 കി.മീ നിർമാണത്തിന് 386.43 ലക്ഷം അടങ്കല്‍ തുകക്ക് കരാര്‍ നല്കി.
- ചടയമംഗലം ബ്ലോക്കിലെ ചിതറ പഞ്ചായത്തില്‍ മങ്കോട് -തലവരമ്പ് -അമ്പലംകുന്ന് -കാരിച്ചിറ സൈഡ് വാള് കല്ലുവെട്ടാംകുഴി റോഡ്: 7.760 കി.മീ നിർമാണത്തിന് 452.31 ലക്ഷം രൂപ അടങ്കല്‍ തുകക്ക് കരാര്‍ നല്കി.
- ഇട്ടിവ, അലയമണ്‍ എന്നീ പഞ്ചായത്തുകളില്‍ പുത്താര്പാലം -എല്‍.എം.എസ് ജങ്ഷന് -ചെറുകാട് -മുളപ്പമണ്‍ -സിലോണ്‍ -പെന്തക്കോസ്ത് ചര്‍ച്ച് റോഡ്: 4.647 കി.മീ നിർമാണത്തിന് 327.45 ലക്ഷം രൂപ അടങ്കല്‍ തുകക്ക് കരാര്‍ നല്കി.
- വെളിനല്ലൂര്‍ പഞ്ചായത്തില്‍ അമ്പലംകുന്ന് -ചെങ്കൂര്പള്ളി -വട്ടപ്പാറ -പെരുപ്പുറം -മീയ്യന -തെറ്റിക്കാട് റോഡ്: 3.756 കി.മീ നിർമാണത്തിന് 262.15 ലക്ഷം രൂപ അടങ്കല്‍ തുകക്ക് കരാര്‍ നല്കി.
- കെ.എസ്.ആര്.ആര്.ഡി.എ ചീഫ് എന്‍ജിനീയര്‍ ആര്.എസ്. അനില്‍കുമാര്‍, പി.എ.യു കൊല്ലം എക്സിക്യുട്ടിവ് എന്‍ജിനീയര്‍ ഡി. ജൂല, കെ.എസ്.ആര്.ആര്.ഡി.എ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എന്‍ജിനീയര്‍ സത്യനാഥ് എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.