പൊലീസ് മനുഷ്യക്കടത്തിന് പിറകെ; ഓണക്കാല സുരക്ഷ താളംതെറ്റുമെന്ന് ആശങ്ക

കൊല്ലം: സിറ്റി പൊലീസ് പരിധിയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെയും എസ്.ഐമാരെയും കൂട്ടത്തോടെ മനുഷ്യക്കടത്ത് കേസിലെ പ്രത്യേക അന്വേഷണസംഘത്തിലേക്ക് മാറ്റി.

ഓണക്കാലത്ത് ക്രമസമാധാന പാലനം താളംതെറ്റുമെന്ന് ആശങ്ക. ഓണക്കാലത്ത് വേണ്ടിവരുന്ന സുരക്ഷ ക്രമീകരണങ്ങൾക്ക് ആവശ്യത്തിന് പൊലീസുകാരും ഉദ്യോഗസ്ഥരും ഇല്ലാതെ വലയുമ്പോഴാണ് സിറ്റി പൊലീസിന്റെ പരിധിയിലുള്ള പ്രധാന പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെയും എസ്.ഐമാരെയും കൂട്ടത്തോടെ പ്രത്യേക അന്വേഷണസംഘത്തിലേക്ക് എടുത്തുകൊണ്ട് സിറ്റി പൊലീസ് കമീഷണർ ഉത്തരവിറക്കിയത്. കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, ചവറ എന്നിവിടങ്ങളിലെ എസ്.എച്ച്.ഒമാരെയും, വനിത സെൽ, കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ, ഓച്ചിറ, ചവറ തെക്കുംഭാഗം, വനിത എസ്.ഐ ശക്തികുളങ്ങര, പള്ളിത്തോട്ടം സ്റ്റേഷനുകളിലെ എസ്.ഐമാരും, വിവിധ സ്റ്റേഷനുകളിലെ എ.എസ്.ഐമാരെയും സി.പി.ഒമാരെയുമാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സ്പെഷൽ യൂനിറ്റുകളിൽ സി.ഐമാരും എസ്.ഐമാരും ധാരാളമുള്ളപ്പോഴാണ് ഓണക്കാലത്ത് കേസുകളുടെ എണ്ണം കൂടുതലുള്ള സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണസംഘത്തിലേക്ക് എടുത്തതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

Tags:    
News Summary - Police behind human trafficking; Concerned that Onam security will be disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.