കൊല്ലം: ഇടറോഡുകളും ഓടയുടെ സ്ലാബുകളും തകർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. രണ്ടാംകുറ്റി കാലായി റോഡ്, രണ്ടാംകുറ്റി കെ.സി. മോഹൻ പാറശ്ശേരി റോഡ് എന്നിവയാണ് തകർന്നുതാറുമാറായി കിടക്കുന്നത്.
ഇതുകൂടാതെ പൈനുംമൂട്, കാലായി, മംഗലശ്ശേരി വരെയുള്ള ഓടകളുടെ മിക്ക ഭാഗത്തുള്ള സ്ലാബുകളും തകർച്ചയിലാണ്. ഇതുവഴി നിരവധി വാഹനങ്ങളും യാത്രക്കാരും സ്കൂൾ കുട്ടികളും ദിനംപ്രതി യാത്ര ചെയ്യുന്നുണ്ട്. റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമാണ്. മഴ പെയ്തുകഴിഞ്ഞാൽ ഇടറോഡുകൾ തോടായി മാറുകയാണ്.
ഈ വെള്ളത്തിലൂടെ വേണം ചെറിയ കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കാൻ. ഓടകളിലെ സ്ലാബുകൾ തകർന്ന് കിടക്കുന്നത് വലിയ അപകടഭീഷണിയാകുന്നുണ്ട്. ഡിവിഷനിൽ റോഡുകളിലെ ഈ ദുരിതം ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് പാൽക്കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.