കുണ്ടറ: കുണ്ടറ പഞ്ചായത്ത് മഴക്കാല പൂര്‍വ ശുചീകരണ ഭാഗമായി വിവിധ വാര്‍ഡുകളില്‍ മാലിന്യനിർമാർജന പ്രവര്‍ത്തനങ്ങള്‍ നടന്നു.
ആശുപത്രിമുക്കില്നിന്ന് കാക്കോലില്‍ ഭാഗത്തേക്ക് പോകുന്ന റെയില്‍വേ കീഴ്പാലത്തിന് ഇരുവശവും നിക്ഷേപിച്ചിരുന്ന മാലിന്യം നിർമാർജനം ചെയ്തു. പ്രസിഡന്റ് മിനി തോമസ് ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് തുടര്‍ മാലിന്യം തടയുന്നതിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ചു. മാലിന്യനിക്ഷേപം നടക്കുന്ന സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കുന്നതിനും നിക്ഷേപിക്കുന്ന വരെ കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.