പുനലൂർ: കിഴക്കൻ മേഖലയിൽ കാട്ടാനയുടെ കണക്കെടുപ്പ് പൂർണമായി. ശെന്തുരുണി വന്യജീവി സങ്കേതത്തിൽ 12, തെന്മല ഡിവിഷനിൽ നാല് ആനകളെയും കണക്കെടുപ്പ് സംഘം നേരിൽ കണ്ടെത്തി. കുടുതൽ ആനകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കടുത്ത മഴകാരണം സംഘത്തിന് ഉൾക്കാടുകളിൽ എത്താനായില്ല. 10 സ്ക്വയർ കിലോമീറ്റർ ഒരു ബ്ലോക്കായി തിരിച്ച് മൂന്ന്, നാല് പേരടങ്ങുന്ന സംഘങ്ങളാണ് ദൗത്യത്തിൽ ഏർപ്പെട്ടത്.
തെന്മല ഡിവിഷനിലും ശെന്തുരുണിയിലും മൊത്തം 20 ബ്ലോക്കായി തിരിച്ചാണ് കണക്കെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് മൂന്ന് ദിവസം നീണ്ട കണക്കെടുപ്പ് തുടങ്ങിയത്. ശനിയാഴ്ച വൈകിട്ട് സമാപിച്ചു. ആനയെ നേരിൽ കണ്ടും ആനപ്പിണ്ഡം, വനത്തിനുള്ളിൽ ആനക്ക് നിർമിച്ച കുളങ്ങൾ, നീർച്ചാലുകൾ തുടങ്ങിയവ മനസിലാക്കിയാണ് കണക്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.