പൊലീസിനെ ആക്രമിച്ച സംഘത്തിലെ മൂന്നാമനും പിടിയിൽ

പുനലൂർ: ചാരായവാറ്റുകേന്ദ്രത്തിൽ റെയ്ഡിനെത്തിയ തെന്മല സി.ഐ​െയയും സംഘ​െത്തയും ആക്രമിച്ച കേസിൽ മൂന്നാമത്തെ പ്രതി​െയയും പൊലീസ് അറസ്​റ്റ്​ ചെയ്തു.

ഒറ്റക്കൽ പാറക്കടവ് നെല്ലിക്കൽ മേലതിൽവീട്ടിൽ അനിൽകുമാർ (46) ആണ് പിടിയിലായത്. തെന്മല പൊലീസ് സ്പെഷൽ സ്ക്വാഡ് വെള്ളിയാഴ്ച വൈകീട്ട് കരവാളൂരിലെ ഒരു വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഭാര്യ​െയയും മക്ക​െളയും ആസിഡ് ഒഴിച്ച്​ അപായപ്പെടുത്തൽ,

പൊലീസുകാരനെ തലക്കടിച്ച് പരിക്കേൽപ്പിക്കൽ, നിരവധി അബ്കാരി കേസ് എന്നിവയിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആക്രമണസംഘത്തിൽപ്പെട്ട പാറക്കടവ് സ്വദേശികളായ വാസു, വിഷ്ണു എന്നിവരെ കഴിഞ്ഞദിവസം അറസ്​റ്റ്​ ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് സി.ഐയും സംഘവും പാറക്കടവിലെ വ്യാജവാറ്റുകേന്ദ്രം റെയ്ഡ് ചെയ്യാൻ എത്തിയപ്പോൾ ഇവർക്കുനേരെ കുരുമുളക് പൊടി സ്പ്രേ ചെയ്ത ശേഷം ആക്രമിക്കുകയായിരുന്നു.

Tags:    
News Summary - accused in police attack case caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.