പുനലൂർ: താലൂക്ക് ആശുപത്രിയിൽ പേവിഷ ബാധക്കുള്ള പ്രതിരോധ മരുന്ന് പൂർണതോതിൽ ലഭ്യമാക്കിയതായി സൂപ്രണ്ട് താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. മിക്കപ്പോഴും ആവശ്യത്തിന് പ്രതിരോധ മരുന്ന് ഇല്ലാത്തത് ആളുകളെ ബുദ്ധിമുട്ടിക്കുന്നതായി കഴിഞ്ഞ സമതി യോഗങ്ങളിൽ വിമർശനം ഉയർന്നിരുന്നു. നിലവിൽ ഈ ആശുപത്രിയിൽ എല്ലാ വാക്സിനുകളും ലഭ്യമാണെന്നും സൂപ്രണ്ട് അറിയിച്ചു.
പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കോക്കാട് -ചക്കുവരക്കൽ -ചെങ്ങമനാട് ഭാഗത്തേക്കു ള്ള ജനങ്ങളുടെ യാത്ര ബുദ്ധിമുട്ട് പരിഹരിക്കുന്നതിലേക്ക് പുതിയ സർവിസ് തുടങ്ങുന്നത് സംബന്ധിച്ച് ജില്ല ഓഫിസിൽ അറിയിച്ചിട്ടുള്ളതും ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങൾ പ്രതിപാദിച്ചിട്ടുള്ളതായും കോർപറേഷൻ പ്രതിനിധി സഭയെ അറിയിച്ചു. ജോബോയ് പെരേര അധ്യക്ഷത വഹിച്ചു. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, തഹസിൽദാർ ഡി. സന്തോഷ്കുമാർ താലൂക്ക് തല വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.