പുനലൂർ: ആര്യങ്കാവ്, ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാനുള്ള ജോലി ആരംഭിച്ചു. നിലവിൽ രണ്ടു സ്റ്റേഷനുകളിലും 14 ബോഗികൾ നിൽക്കാനുള്ള പ്ലാറ്റ്ഫോമാണുള്ളത്. 24 ബോഗികളുടെ നീളത്തിലാണ് വർധിപ്പിക്കുന്നത്. 270 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം ഇരുവശത്തുമായി 200 മീറ്റർ കൂടി വർധിപ്പിക്കും. ഇതുവഴിയുള്ള ചില ട്രെയിനുകളിൽ ബോഗികളുടെ എണ്ണം 14 ൽ നിന്നും 17ആയി അടുത്തിടെ കൂട്ടിയിരുന്നു.
ഇതിനി 24 വരെ കൂട്ടും. ആദ്യഘട്ടത്തിൽ കൊല്ലം- എഗ്മോർ, എറണാകുളം- വേളാങ്കണ്ണി എന്നീ എക്സ്പ്രസുകളിലാണ് ബോഗിയുടെ എണ്ണം വർധിപ്പിച്ചത്. ഇതുവഴിയുള്ള മറ്റു ട്രെയിനുകളിലും താമസിയാതെ ബോഗികളുടെ എണ്ണം കൂട്ടും. ഇത് കൂടി കണക്കിലെടുത്താണ് ഈ രണ്ടു സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം നീളം കൂട്ടുന്നത്. രണ്ടു സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമിന് ഉയരം കുറവാണ്. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.