പുനലൂർ: തമിഴ്നാട്ടിൽനിന്ന് മത്സ്യം കയറ്റി ആര്യങ്കാവ് വഴി വന്ന കണ്ടെയ്നർ ലോറി അതിർത്തിയിൽ തടഞ്ഞ് തിരിച്ചുവിട്ടു.
കോവിഡ് പ്രതിരോധം കണക്കിലെടുത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഇതുവഴി മത്സ്യം കൊണ്ടുവരുന്നത് രണ്ടു മാസം മുമ്പ് കലക്ടർ നിരോധിച്ചിരുന്നു. മറ്റ് അതിർത്തി ചെക്പോസ്റ്റ് വഴിയാണ് പച്ച, ഉണക്ക മീൻ കേരളത്തിലെക്ക് കൊണ്ടുവന്നിരുന്നത്.
തൂത്തുക്കുടിയിൽനിന്നും കൊല്ലത്തേക്ക് വ്യാഴാഴ്ച ഉച്ചക്കാണ് മീൻവണ്ടി കടന്നുവന്നത്.
കോട്ടവാസലിലെ വനം ചെക് പോസ്റ്റ് അധികൃതർ വാഹനം തടഞ്ഞ് തിരിച്ചുവിടുകയായിരുന്നു. മത്സ്യഫെഡിനെന്ന് പറഞ്ഞ് രാത്രിയിൽ ആര്യങ്കാവ് വഴി മത്സ്യം കയറ്റിവരുന്നതായി ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.