പുനലൂർ: സംസ്ഥാനത്ത് ആലപ്പുഴയിലടക്കം പക്ഷിപ്പനി ബാധിച്ച് കോഴികളും താറാവുകളും ചത്തൊടുങ്ങുന്നത് കണക്കിലെടുത്ത് തമിഴ്നാട് അതിർത്തിയായ പുളിയറയിൽ പരിശോധന ശക്തമാക്കി.
കേരളത്തിൽനിന്ന് കൊണ്ടുപോകുന്ന കോഴി, താറാവ് അടക്കം പക്ഷികളേയും ഇതുമായി ബന്ധപ്പെട്ട മറ്റ് ഉൽപന്നങ്ങളും കടത്തിവിടുന്നില്ല. വാഹനങ്ങൾ കർശന പരിശോധന നടത്തുന്നിനൊപ്പം വീലുകളിലടക്കം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്.
തമിഴ്നാട് മൃഗസംരക്ഷണ വിഭാഗം പുളിയറയിൽ പ്രത്യേക പരിശോധന സെൻറർ തുടങ്ങി. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കോഴിയും മറ്റും കൊണ്ടുവരുന്നതിന് ഇതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
തെന്മലയിലുള്ള മൃഗസംരക്ഷണ ചെക്പോസ്റ്റിലും അധികൃതർ ജാഗ്രത പുലർത്തുന്നു. അടുത്തദിവസങ്ങളിലായി കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് കോഴിയും മറ്റും കൊണ്ടുപോകുന്നില്ലന്ന് ചെക്പോസ്റ്റ് ചുമതലയുള്ള ഫീൽഡ് ഓഫിസർ ശ്രീനിവാസൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.