പുനലൂർ: അതിർത്തി കടന്നുള്ള കള്ളവോട്ട് തടയാൻ സംസ്ഥാന അതിർത്തിയായ ആര്യങ്കാവിൽ പൊലീസ് പ്രത്യേക പരിശോധന ആരംഭിച്ചു. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ വോട്ടെടുപ്പ് നടക്കുന്നതിനാൽ ഇരുസംസ്ഥാനത്തും വോട്ടുള്ളവർ രണ്ടിടത്തും വോട്ട് ചെയ്യുന്നത് തടയാനാണിത്.
തിങ്കളാഴ്ച വൈകീട്ട് ആറു മുതലാണ് പൊലീസ് സംഘം പരിശോധന തുടങ്ങിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ വോെട്ടടുപ്പ് തീരുന്നതുവരെ അത്യാവശ്യങ്ങൾക്ക് മതിയായ രേഖകളില്ലാതെ വരുന്നവരെ ഇരുഭാഗത്തേക്കും കടത്തിവിടില്ല. പുനലൂർ അടക്കം തമിഴ് തോട്ടം തൊഴിലാളികളുള്ള മണ്ഡലത്തിലെ പലർക്കും ഇരുസംസ്ഥാനത്തും വോട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.