പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിലെ താമസക്കാർക്ക് ജാഗ്രത പാലിക്കാനായി മുന്നറിയിപ്പ് ബാനറുകൾ സ്ഥാപിച്ചു. കഴുതുരുട്ടി വാർഡിലെ തേവർകാട് കോളനി, അരുണോദയം കോളനി എന്നീ സ്ഥലങ്ങളിലാണ് പഞ്ചായത്ത് മുന്നറിയിപ്പ് ബാനറുകൾ സ്ഥാപിച്ചത്. ഈ മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഇവിടുള്ളവർ 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. മൂന്നുവർഷം മുമ്പ് ഈ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി വലിയ നാശം നേരിട്ടിരുന്നു.
കൂടാതെ വിനോദ സഞ്ചാരികൾ എത്താറുള്ള അമ്പനാട്, അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലും നാശം ഉണ്ടായി. ആളപായം ഉണ്ടായില്ല. ഡിസംബറിൽ തെന്മല പഞ്ചായത്തിലെ നാഗമല വാർഡിലെ നടുവാർഡ് ലയത്തിന് സമീപവും ചെറിയ തോതിൽ ഉരുൾപൊട്ടൽ അനുഭവപ്പെട്ടിരുന്നു. ചെങ്കുത്തായ മലകളുടെ അടിവാരത്തിൽ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
1992ലെ പ്രളയത്തിൽ ഈ മേഖലകളിൽ ഉരുൾപൊട്ടി വലിയ നാശവും ആളപായവും ഉണ്ടായി. ചെറിയ മഴ ആയാൽപോലും ഈ മേഖലയിലുള്ളവർ ഭീതിയോടെ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.