പുനലൂർ: പുനലൂർ നഗരസഭയിലെ കൗൺസിൽ യോഗത്തിൽ വീണ്ടും സംഘർഷാവസ്ഥ. ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം ൈകയാങ്കളിയുടെ വക്കിലെത്തി. യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചു. കഴിഞ്ഞ 10ന് നഗരസഭയിൽ ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ തുടർച്ചയായിരുന്നു വെള്ളിയാഴ്ചത്തെ കൗൺസിലിലും അരങ്ങേറിയത്.
നഗരസഭയുടെ മിനിറ്റ്സ് ബുക്കുമായി ബന്ധപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ നടത്തിയ പ്രതിഷേധവും സംഘർഷവും ചർച്ചചെയ്യുന്നതിനാണ് കൗൺസിൽ കൂടിയത്. ഇതിന്മേൽ ചർച്ച നടന്നുകൊണ്ടിരിക്കെ സി.പി.ഐ പാർലമെൻററി പാർട്ടി സെക്രട്ടറി വി.പി. ഉണ്ണിക്കൃഷ്ണൻ യു.ഡി.എഫ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ഒരു എൽ.ഡി.എഫ് കൗൺസിലറുടെ ഉടുമുണ്ട് യു.ഡി.എഫ് വനിത അംഗം അഴിച്ചത് ഉള്‍പ്പെടെയുള്ള അക്രമസംഭവങ്ങളില്‍ കടുത്ത അമര്‍ഷം ഇടത് അംഗങ്ങള്‍ പ്രകടിപ്പിച്ചു. നിയമപരമായി നഗരസഭ ഓഫിസില്‍ ഉണ്ടാകേണ്ട മിനിറ്റ്സ് ബുക്ക് നഗരസഭയില്‍ ഇല്ലാതിരുന്ന സംഭവം ലഘൂകരിക്കാനും വിഷയം വഴിതിരിച്ചുവിടാനുള്ള ഇടത് ശ്രമം ആണെന്നും യു.ഡി.എഫ് തിരിച്ചടിച്ചു.
ഉണ്ണിക്കൃഷ്ണന്റെ ഭീഷണിയെ വെല്ലുവിളിച്ച് യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രതിരോധിക്കാന്‍ ഇടത് അംഗങ്ങളും ഇറങ്ങി. ഇതോടെ സംഘർഷാവസ്ഥയായി. ൈകയാങ്കളിയുടെ അന്തരീക്ഷത്തിൽ ഇരുമുന്നണിയുടെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കന്മാര് ഇരുകൂട്ടര്‍ക്കും ഇടയില്‍നിന്ന് പ്രശ്നത്തിന് ശമനം ഉണ്ടാക്കി. വീണ്ടും പ്രശ്നം രൂക്ഷമാകുമെന്നായപ്പോൾ അവസാനം യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
നവംബർ 10ന് ചേർന്ന കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ അവഗണിക്കാൻ ഇടതുഅംഗങ്ങള് ശ്രമിച്ചതിനെ തുടർന്ന്
കൈയേറ്റത്തിൽ നിരവധി കൗൺസിലർമാർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് മിനറ്റ്സിന് വേണ്ടി യു.ഡി.എഫ് അംഗങ്ങൾ നഗരസഭക്കുള്ളിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തിയിരുന്നു.
അഴിമതി നടത്തുന്നതിന് ഇത് തിരുത്തിയെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ തുടർച്ചയായ പ്രതിഷേധത്തിലാണ്. ഇതുസംബന്ധിച്ച് വിവിധ സർക്കാർ ഓഫിസുകളിൽ പരാതിയും നൽകി. മിനിറ്റ്സ് ബുക്ക് പൂഴ്ത്തിവെച്ച് ക്രമക്കേട് നടത്തിയവര്‍ ഭീഷണി മുഴക്കി ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നതിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.
പുനലൂർ: യു.ഡി.എഫിന്റെ വനിത കൗൺസിലർമാർ ഉടുമുണ്ട് വലിച്ചഴിക്കുമെന്ന് ഭയന്ന് എൽ.ഡി.എഫ് പുരുഷ കൗൺസിലർമാർ എത്തിയത് പാന്റ്സ് ഉടുത്ത്. അതേസമയം ആക്രമണം ഭയന്ന് യു.ഡി.എഫിലെ വനിത കൗൺസിലർമാർ വിട്ടുനിന്നു.
വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് ഇരുകൂട്ടരുടെയും ആശങ്കകൾ വെളിവായത്. കഴിഞ്ഞ 10ന് സംഘർഷത്തിൽ ഉടുതുണി അഴിക്കലും നടന്നിരുന്നു. വെള്ളിയാഴ്ച ഇത് ചർച്ചചെയ്യാനാണ് കൗൺസിൽ കൂടിയത്. മുൻ സംഭവങ്ങളെതുടർന്ന് എൽ.ഡി.എഫ് അംഗങ്ങളെല്ലാം പാന്റ്സ് ധരിച്ചാണ് യോഗത്തിൽ എത്തിയത്. യോഗത്തിന് എത്തുന്ന സ്ത്രീകളെ ഇടത് അംഗങ്ങൾ ആക്രമിക്കുന്നു എന്ന് പറഞ്ഞ് വനിത അംഗങ്ങൾ ഇല്ലാതെ യു.ഡി.എഫും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.