പുനലൂർ: പുനലൂർ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിനെ പരാജയപ്പെടുത്തി കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ട് അട്ടിമറി വിജയം നേടി. പതിനൊന്നംഗ പാനലിൽനിന്ന് മൂന്ന് എൽ.ഡി.എഫ് അംഗങ്ങൾക്ക് മാത്രമാണ് വിജയിക്കാനായത്.
കോൺഗ്രസിെൻറ അഞ്ചംഗങ്ങളും ബി.ജെ.പിയുടെ മൂന്നംഗങ്ങളും വിജയിച്ചു. കഴിഞ്ഞ തവണ വിജയിച്ച എൽ.ഡി.എഫിനെ അട്ടിമറിച്ചാണ് കോൺഗ്രസ്-ബി.ജെ.പി സഖ്യം ഇവിടെ ആധിപത്യം നേടിയത്.
കോൺഗ്രസിെൻറ ഷൈജു ലൂക്കോസ് പ്രസിഡന്‍റും ബി.ജെ.പിയിൽനിന്ന് ജി.ഹരികൃഷ്ണൻ വൈസ് പ്രസിഡന്‍റുമായി. കോൺഗ്രസിലെ എ.വി.അനിൽകുമാറാണ് സെക്രട്ടറി. എൽ.ഡി.എഫ് പാനലിലെ അനൂപ് ഖാനും സി.ജെ. ബെൽബിനും എക്സിക്യൂട്ടിവിലേയ്ക്ക് വിജയിച്ചിട്ടുണ്ട്. ശ്രുതി, ധനേഷ് എന്നിവർ ബി.ജെ.പിയിൽനിന്ന് എക്സിക്യൂട്ടിവംഗങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.