പു​ന​ലൂ​ർ നെ​ല്ലി​പ്പ​ള്ളി​യി​ൽ ആ​റ്റ് തീ​ര​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന ഗാ​ബി​യ​ൻ സം​ര​ക്ഷ​ണ​ഭി​ത്തി 

നെല്ലിപ്പള്ളിയിൽ സംരക്ഷണ ഭിത്തി നിർമാണം അവസാനഘട്ടത്തിൽ

പു​ന​ലൂ​ർ: പു​ന​ലൂ​ർ-​പൊ​ൻ​കു​ന്നം സം​സ്ഥാ​ന പാ​ത​യു​ടെ (എ​സ്.​എ​ച്ച് 8) ഭാ​ഗ​മാ​യി നെ​ല്ലി​പ്പ​ള്ളി​യി​ൽ ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്ത് നി​ർ​മാ​ണ​ത്തി​ലു​ള്ള ഗാ​ബി​യ​ൻ വി​ത്ത് പാ​രാ​ഗ്രി​ഡ് സം​ര​ക്ഷ​ണ ഭി​ത്തി പൂ​ർ​ത്തി​യാ​കു​ന്നു. സം​ര​ക്ഷ​ണ​ഭി​ത്തി​യും അ​നു​ബ​ന്ധ​മാ​യ പാ​ത​യും അ​ടു​ത്ത ദി​വ​സം ടാ​റി​ങ് ന​ട​ത്തു​ന്ന​തോ​ടെ മൂ​ന്നു​വ​ർ​ഷ​മാ​യി പാ​ത​യു​ടെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ന്നി​രു​ന്ന അ​നി​ശ്ചി​ത​ത്വം ഇ​ല്ലാ​താ​കും.

പാ​ത ന​വീ​ക​ര​ണം തു​ട​ങ്ങി ര​ണ്ട​ര​വ​ർ​ഷം മു​മ്പ് ഇ​വി​ടെ നി​ർ​മി​ച്ചി​രു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ വേ​ന​ൽ മ​ഴ​യി​ൽ ആ​റ്റി​ലേ​ക്ക് ത​ക​ർ​ന്നു​വീ​ണ​ത്​ ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​യ​തി​നാ​ൽ ക​രാ​റു​കാ​രു​ടെ ന​ഷ്ടോ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ പു​തി​യ സം​ര​ക്ഷ​ണ​ഭി​ത്തി ജ​നു​വ​രി​യി​ലാ​ണ്​ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.

ആ​ഴ​മേ​ഴി​യ ആ​റ്റി​ലെ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ഇ​വി​ടെ ഇ​നി​യും പാ​റ​യോ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യോ നി​ർ​മി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് കെ.​എ​സ്.​ടി.​പി​യു​ടെ വി​ദ​ഗ്ധ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ പ​ഴ​യ​രീ​തി ഉ​പേ​ക്ഷി​ച്ച്​ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഗാ​ബി​യ​ൻ വി​ത്ത് പാ​രാ​ഗ്രി​ഡ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. 70 മീ​റ്റ​ർ നീ​ള​വും 10 മീ​റ്റ​റോ​ളം പൊ​ക്ക​വും വ​രു​ന്ന​താ​ണി​ത്. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദേ​ശി​ച്ചെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും ഒ​ഴു​ക്കും സ്ഥി​ര​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് ചെ​ല​വേ​റി​യ ഇ​ത്ത​രം സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. 70 മീ​റ്റ​ർ നീ​ള​ത്തി​ലും 10 മീ​റ്റ​ർ ഉ​യ​ര​ത്തി​ലും ഒ​രു​മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് ഇ​വി​ടെ പാ​രാ​ഗ്രി​ഡ് നി​ർ​മി​ക്കു​ന്ന​ത്. ആ​റ്റി​ലെ കു​ത്തൊ​ഴു​ക്ക് സം​ര​ക്ഷ​ണ ഭി​ത്തി​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ പാ​റ​ക​ൾ അ​ടു​ക്കി​യു​ള്ള ക​വ​ച​ത്തോ​ടു​കൂ​ടി​യാ​ണി​ത് നി​ർ​മി​ച്ച​ത്. തീ​ര​ത്തും ആ​റ്റി​ലേ​ക്കും പാ​റ​ക​ൾ നെ​റ്റി​നു​ള്ളി​ലാ​ക്കി ഗാ​ബി​യ​ൻ രീ​തി​യി​ൽ അ​ടു​ക്കി. ഇ​തി​നു​ശേ​ഷ​മാ​ണ് റോ​ഡ് വ​ശ​ത്തേ​ക്ക് 10 മീ​റ്റ​റി​ൽ പാ​റ ഉ​പ​യോ​ഗി​ച്ച് പാ​രാ​ഗ്രി​ഡ് സം​വി​ധാ​നം നി​ർ​മി​ച്ച​ത്.

പാ​റ അ​ടു​ക്കി​യു​ള്ള ഓ​രോ ലെ​യ​റും മ​ണ്ണി​ട്ട് ഉ​റ​പ്പി​ച്ചാ​ണ് മു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തി​നി​ട​യി​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കാ​നും സം​ര​ക്ഷ​ണ​ഭി​ത്തി​യി​ലെ മ​ണ്ണൊ​ലി​ച്ചു പോ​കാ​തി​രി​ക്കാ​നും ചാ​ക്കി​നു​ള്ളി​ൽ ചെ​റു​പാ​റ​ക​ൾ അ​ടു​ക്കി (സാ​ക് ഗാ​ബി​യ​ൻ) സം​ര​ക്ഷ​ണ​വും പ്ര​തി​രോ​ധം തീ​ർ​ത്തു. കൂ​ടാ​തെ ഈ ​ഭാ​ഗ​ത്ത് ആ​റ്റി​ന്റെ ഒ​ഴു​ക്കും ആ​ഴ​വും കൂ​ടു​ത​ലു​ള്ള​തി​നാ​ൽ വെ​ള്ള​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് 18 മീ​റ്റ​ർ നീ​ള​ത്തി​ൽ പാ​റ​ക​ൾ അ​ടു​ക്കി വെ​ള്ള​ത്തി​ന്‍റെ ശ​ക്തി കു​റ​യ്ക്കാ​നു​ള്ള സൗ​ക​ര്യം ചെ​യ്യു​ന്നു​ണ്ട്. ഈ ​ഭാ​ഗ​ത്ത് 150 മീ​റ്റ​റോ​ളം പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്റ് ക്ര​മീ​ക​രി​ച്ച് ടാ​റി​ങ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

ഇ​തോ​ടെ പു​ന​ലൂ​ർ​മു​ത​ൽ പ​ത്ത​നാ​പു​രം​വ​രെ പാ​ത​യു​ടെ ബാ​ക്കി ടാ​റി​ങ് പൂ​ർ​ത്തി​യാ​കും. ഈ ​പാ​ത ര​ണ്ടാം ഘ​ട്ട​മാ​യി പു​ന​ലൂ​ർ- കോ​ന്നി 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 221. 04 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.



Tags:    
News Summary - Construction of protective wall at Nellipalli is in final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.