പുനലൂർ: ബൈക്കിടിച്ച് പശു ചത്തു. ബൈക്ക് യാത്രക്കാരനും മറ്റൊരു പശുവിനും ഗുരുതര പരിക്കേറ്റു. ഉടമസ്ഥർ രംഗത്തെത്താത്തതിനാൽ ദിവസം മുഴുവൻ രണ്ടുപശുക്കളും പാതയോരത്ത് കിടന്നു. വെള്ളിയാഴ്ച രാത്രി ഏഴോടെ ദേശീയപാതയിൽ ഇടപ്പാളയം ലക്ഷം വീടിന് സമീപമായിരുന്നു അപകടം.
ഇടപ്പാളയം ലക്ഷം വീട് കോളനിയിൽ മണികണ്ഠൻ (44) ആണ് അപകടത്തിൽപെട്ടത്. കഴുതുരുട്ടിയിൽ നിന്നും ബൈക്കിൽ ഇടപ്പാളയത്തേക്ക് വരുമ്പോൾ പാതയ്ക്ക് കുറുകെ വന്ന രണ്ടു പശുക്കളെ ഇടിക്കുകയായിരുന്നു.
തലക്കും മറ്റും മാരകമായ പരിക്കേറ്റ മണികണ്ഠനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പശു തൽക്ഷണം ചത്തു. ഗുരുതര പരിക്കേറ്റ മറ്റൊരു പശുവും ചത്ത പശുവും ഏറ്റെടുക്കാൻ ആരും തയാറാകാത്തതിനാൽ ശനിയാഴ്ച ഉച്ചക്ക് മൂന്നുവരെയും അപകടസ്ഥലത്ത് കിടക്കുകയായിരുന്നു.
പരിക്കേറ്റ മണികണ്ഠെൻറ ചികിത്സ ചെലവുകളും നഷ്ടപരിഹാരവും കൊടുക്കേണ്ടിവരുന്നതിനാലാണ് പശുവിന്റെ ഉടമസ്ഥരാരും രംഗത്തെത്താതിരുന്നത്. ഈ പാതയിൽ തെന്മല മുതൽ ആര്യങ്കാവ് വരെ അഴിച്ചുവളർത്തുന്ന നൂറുകണക്കിന് കന്നുകാലികൾ ദേശീയപാതയിൽ വാഹനയാത്രക്ക് ഭീഷണിയായുണ്ട്. വനത്തോട് ചേർന്ന ഭാഗമായതിനാൽ തീറ്റക്ക് ശേഷം പാതയോരത്താണ് ഈ കന്നുകാലികൾ മിക്കതും തമ്പടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.