പുനലൂര്‍: സി.ഐ.ടി.യു തൊഴിലാളിയെ ആക്രമിച്ച കേസില്‍ സി.പി.എം പഞ്ചായത്ത് അംഗം അറസ്റ്റില്‍. വെഞ്ചേമ്പ് നിരപ്പില്‍ വീട്ടില്‍ പ്രദീപ് (44) ആണ് പുനലൂര്‍ പൊലീസിന്റെ പിടിയിലായത്. സി.ഐ.ടി.യു തൊഴിലാളി വെഞ്ചേമ്പ് വേലന്‍കോണം അക്ഷയ ഭവനില്‍ സുനില്‍ കുമാറിനെ (49) ഡിസംബര്‍ 27ന് വൈകീട്ട് ഏഴരയോടെ വേലന്‍കോണം ജങ്ഷനില്‍ വച്ച് പ്രദീപും മറ്റു രണ്ടുപേരും വെട്ടി പരിക്കേല്പിക്കുകയായിരുന്നു. ആക്രമണത്തില്‍ സുനിലിന്റെ തലക്കും കൈക്കും പരിക്കേറ്റിരുന്നു.
കുടുംബത്തെക്കുറിച്ച് പ്രദീപ് വാട്സ്ആപ് ഗ്രൂപ്പില്‍ നടത്തിയ മോശം പരാമര്‍ശത്തെ തുടര്‍ന്ന് സുനില്‍ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണം. പുനലൂര്‍ ഇൻസ്പെക്ടര്‍ ബിനു വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ ശരലാലിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ അഭിലാഷ്, വിജീഷ്, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.