പുനലൂർ: ആര്യങ്കാവിലെത്തുന്ന ഇതര സംസ്ഥാനത്തെ അടക്കം ശബരിമല തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട അധികൃതരുടെ യോഗം തീരുമാനിച്ചു.
അനധികൃതമായുള്ള 126 കടകൾ ഒരാഴ്ചക്കുള്ളിൽ നീക്കം ചെയ്ത് വാഹന പാർക്കിങിന് സൗകര്യം ഒരുക്കും. ഇതിൽ കൂടുതലും ലോട്ടറി വിൽക്കുന്ന കടകളാണ്. സെയിൽ ടാക്സ്, റേഞ്ച് ഓഫീസ് ജങ്ഷനുകളിൽ നിരീക്ഷണ കാമറ സ്ഥാപിക്കമെന്ന് ആർ.ടി.ഒ ഉറപ്പുനൽകി. കുടിവെള്ള സൗകര്യം, ബോട്ടിൽ ബൂത്ത്, ശുചീകരണ പ്രവർത്തനം, പാർക്കിങ് ബോർഡ്, എന്നിവ പഞ്ചായത്ത് ഒരുക്കും. അയ്യപ്പഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആര്യങ്കാവ് ജംഗ്ഷനിലെ ഇരുവശത്തുള്ള ഡിപ്പോയിൽ സൗകര്യം ഒരുക്കാമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് അധികൃതർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.