പുനലൂർ: കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ ഉറുകുന്ന് ജങ്ഷന് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ ചെങ്കോട്ട സ്വദേശിക്കാണ് പരിക്ക്. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു ജങ്ഷന് സമീപം കൂട്ടയടി ഉണ്ടായത്. തമിഴ്നാട്ടിൽ വന്ന ചരക്ക് ലോറി എതിരെ വന്ന പിക്കപ്പിലും ഇവിടെ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലും ഇടിക്കുകയായിരുന്നു. ആദ്യം ഇടിച്ച ലോറിക്ക് പിന്നിൽ മറ്റൊരു ലോറിയും ഇടിച്ചുനിന്നു. പിക്കപ്പിന്റെ മുൻഭാഗം പൂർണമായി തകർന്നു. മുന്നിലെ ഒരു ടയർ ഊരി തെറിച്ചു. ഏറെ നേരം ഈ ഭാഗത്ത് ഗതാഗതം മുടങ്ങി. തെന്മല പൊലീസെത്തി അപകടത്തിലായ വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.