പുനലൂർ: കൊല്ലം- ചെങ്കോട്ട ദേശീയ പാതയിൽ നിരന്തരം അപകടങ്ങൾ ഉണ്ടാക്കുന്ന ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർമാരും രംഗത്തെത്തി. കിഴക്കൻ മേഖയിലെ ടിപ്പർ അടക്കമുള്ള ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരാണ് ആര്യങ്കാവ് കേന്ദ്രീകരിച്ച് സമര പ്രഖ്യാപനത്തോടെ നിയന്ത്രണം ആവശ്യപ്പെടുന്നത്. തമിഴ്നാട്ടിൽ നിന്നും പാറയുൽപന്നങ്ങളുമായി വന്ന ടിപ്പറുകൾ ഇടിച്ച് അടുത്തിടെ രണ്ടുപേർ ഇടമൺ, ഉറുകുന്ന് എന്നിവിടങ്ങളിൽ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇതുവഴി വന്ന ചരക്ക് വാഹനങ്ങൾ ആര്യങ്കാവ് പാലരുവി ജങ്ഷനിൽ തടഞ്ഞിരുന്നു. അപകടകരമായ ഡ്രൈവിങ്ങും ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങളും നാട്ടുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഡ്രൈവർമാരെ ബോധ്യപ്പെടുത്തി. കൂടാതെ മറ്റു ദേശങ്ങളിലുള്ള ചരക്ക് വാഹനങ്ങൾ ഇതുവഴി വരുന്നത് അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തെന്മല പൊലീസ് എത്തി സമരക്കാരുമായി ചർച്ച നടത്തി. വാഹനങ്ങൾ തടഞ്ഞാൽ നിയമ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. 27ന് ആർ.ഡി.ഒ വിളിച്ചിട്ടുള്ള യോഗത്തിൽ പ്രശ്നങ്ങൾ അവതരിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, കിഴക്കൻ മേഖല വഴി അപകടമുണ്ടാക്കുന്ന തരത്തിൽ വരുന്ന ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസും മോട്ടോർ വെഹിക്കിൾ അധികൃതരും തയാറാകുന്നില്ലെന്ന് ആക്ഷേപം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.