പുനലൂർ: തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾ ട്രെയിനുകളിൽ കടത്തുന്നുണ്ടെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് റെയിൽവേ പൊലീസ് ചൊവ്വാഴ്ച മുതൽ പ്രത്യേക പരിശോധന ആരംഭിച്ചു. തമിഴ്നാട്ടിൽനിന്ന് വരുന്നതും ആര്യങ്കാവ്, തെന്മല, ഉറുകുന്ന്, ഒറ്റക്കൽ, ഇടമൺ തുടങ്ങിയ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതുമായ യാത്രക്കാരെ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.
കൂടാതെ ട്രെയിനുകളിൽ കൊണ്ടുവരുന്നതും ഇവിടെ ഇറക്കുന്നതുമായ ലഗേജുകളും ചൊവ്വാഴ്ച പരിശോധിച്ചു. ഇന്നലത്തെ പരിശോധനയിൽ അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് ചെങ്കോട്ടയിൽനിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിനിലാണ് പുനലൂർ റെയിൽവേ പൊലീസ് എസ്.ഐ എസ്. സലീമിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. തുടർദിവസങ്ങളിലും ഈ മേഖലയിലൂടെയുള്ള ട്രെയിനുകളിൽ സൂക്ഷ്മമായ പരിശോധന ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.