പുനലൂർ: കാട്ടിറച്ചി കേസിൽ ഒളിവിലായിരുന്ന സ്വകാര്യ എസ്റ്റേറ്റ് സീനിയർ മാനേജർ വനം അധികൃതർ മുമ്പാകെ കീഴടങ്ങി.ഹാരിസൺ മലയാളം പ്ലാേൻറഷനിലെ നാഗമല എസ്റ്റേറ്റ് സീനിയർ മാനേജർ ബിജോയി മാത്യുവാണ് തെന്മല ഡി.എഫ്.ഒ എസ്. സൺ മുമ്പാകെ കീഴടങ്ങിയത്.
പുനലൂർ വനംകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെന്മല റെയിഞ്ച് പരിധിയിൽ പ്രതി താമസിക്കുന്ന എസ്റ്റേറ്റ് ബംഗ്ലാവിൽനിന്ന് കഴിഞ്ഞ ഡിസംബർ 22 നാണ് കാട്ടിറച്ചി പിടിച്ചെടുത്തത്.
ഫ്ലയിങ് സ്ക്വാഡ് ചുള്ളിമാനൂർ റെയിഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വനപാലകർ പുലർച്ച നടത്തിയ തിരച്ചിലിൽ ബംഗ്ലാവിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഒരു കിലോ മ്ലാവിറച്ചിയും രണ്ട് കിലോ പന്നി ഇറച്ചിയും പിടികൂടിയിരുന്നു. തുടർന്ന് ഒളിവിലായിരുന്ന ബിജോയ് മാത്യു നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് കീഴടങ്ങിയത്. മറ്റ് രണ്ട് പേരാണ് കാട്ടിറച്ചി നൽകിയതെന്ന് ഇയാൾ മൊഴി നൽകി.
നാഗമല, കുറവൻതാവളം എസ്റ്റേറ്റുകളിലെ രണ്ട് തൊഴിലാളികൾക്കായി അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.