പുനലൂർ: ഓടിക്കൊണ്ടിരുന്ന വണ്ടിക്കുള്ളിൽ തീപടർന്നത് പട്ടണത്തിൽ ആശങ്കയുയർത്തി.വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെ പുനലൂർ ആശുപത്രി ജങ്ഷന് സമീപമാണ് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിൽ നിന്ന് തീ ഉയർന്നത്. സംഭവമറിഞ്ഞയുടൻ ഫയർഫോഴ്സെത്തി. വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കുശേഷം ട്രയലായി ഓടിയ വണ്ടിയിൽ നിന്നാണ് തീ ഉയർന്നത്.
പെട്രോൾ ടാങ്കിൽ നിന്ന് കണക്ഷൻ മാറ്റി താൽക്കാലികമായി പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറച്ച് കണക്ഷൻ നൽകിയാണ് വണ്ടി ഓടിയത്. സൈലൻസറിൽ നിന്നും തീ പിടിച്ച് പെട്രോൾ നിറച്ച പ്ലാസ്റ്റിക് കാനിലേക്ക് പടരുകയായിരുന്നു.
വണ്ടിയിൽ ഉണ്ടായിരുന്നവർ ഉടൻ തീപിടിച്ച കാൻ പാതയിലേക്ക് എടുത്തെറിഞ്ഞതോടെ വണ്ടി കത്തിപ്പോകുന്നത് ഒഴിവായി. പാതയിൽ ഈ സമയം നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും മറ്റ് കുഴപ്പങ്ങൾ ഉണ്ടായില്ല. ഫയർസ്േറ്റഷൻ ഓഫിസർ ആർ. സാബുവിെൻറ നേതൃത്വത്തിലുള്ള സംഘം ഉടൻ എത്തി തീകെടുത്തിയതോടെ വലിയ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.