പുനലൂർ: കെ.എസ്.ആർ.ടി.സി ആര്യങ്കാവ് ഡിപ്പോയിലെ ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ വൻ തീപിടിത്ത ദുരന്തം ഒഴിവായി. ആര്യങ്കാവ് പൂത്തോട്ടം രണ്ടാം ഡിവിഷൻ Fire in the estate ലയത്തിൽ ശനിയാഴ്ച വൈകിട്ട് 6.45ഓടെയാണ് സംഭവം. പൈനാപ്പിൾ കൃഷിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലയത്തിലാണ് പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്നത്. മുറിക്കുള്ളിൽ ഫാൻ പ്രവർത്തിച്ചിരുന്നതിനാൽ തീ പെട്ടെന്ന് പടർന്നു. ഈ സമയം അറുപതോളം തൊഴിലാളികൾ മുറിക്കുള്ളിലുണ്ടായിരുന്നു.
തുണികൾ അടക്കം ഒട്ടേറെ സാധനങ്ങൾ വേറെയും. കുറേപേർ മുറിക്കുള്ളിൽനിന്ന് പുറത്തുചാടി. ശേഷിച്ചവർ ഉറക്കെ നിലവിളിച്ചു. ഈ സമയത്താണ് അമ്പനാട് നിന്ന് ആര്യങ്കാവിലേക്ക് കെ.എസ്.ആർടിസി ബസ് വന്നത്. ലയത്തിലെ തീയും ബഹളവും ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ തലച്ചിറ സ്വദേശി യു.റാസിഖ് ലയത്തിനടുത്ത് ബസ് നിർത്തി. തീ പിടിത്തമാണെന്ന് അറിഞ്ഞതോടെ ബസിലെ അഗ്നിശമന ഉപകരണം എടുത്ത് ജനലിലൂടെ തീ കെടുത്തിയശേഷം വാതിൽക്കലെത്തി തീ പൂർണമായി അണക്കുകയായിരുന്നു. ഡ്രൈവറുടെ ഇടപെടൽമൂലം വലിയ അപകടമാണ് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.