പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ പ്രധാനപ്പെട്ട ആറു കോളനികളിലും മറ്റ് പട്ടയ സ്ഥലങ്ങളിലേക്കുമുള്ള റോഡ് നവീകരിക്കാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്ന് പരാതി. ആറാം വാർഡിലെ കഴുതുരുട്ടി മുതൽ അരുണോദയം കോളനി വരെയുള്ള കരിയിലക്കുളം റോഡിൽ കുറെ ദൂരമാണ് ഗതാഗത യോഗ്യമല്ലാതുള്ളത്. 1997-98 കാലയളവിലാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഒന്നര കിലോമീറ്റർ ദൂരമുള്ള ഈ റോഡ് നിർമിച്ചത്.
ഇതിൽ 400 മീറ്റർ വനം വകുപ്പിന്റെ തേക്ക്തോട്ടത്തിൽ കൂടിയാണ് കടന്നുപോകുന്നത്. ഈ ഭാഗം കടന്നുവേണം മുന്നൂറോളം കുടുംബങ്ങൾ യാത്ര ചെയ്യാൻ. റോഡിന്റെ മിക്കഭാഗവും പഞ്ചായത്ത് ഫണ്ടും എൻ. പീതാംബരകുറുപ്പ് എം.പിയുടെ വികസന ഫണ്ടും ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കിയിരുന്നു.
ശേഷിക്കുന്ന ഭാഗം നന്നാക്കാൻ വനം വകുപ്പ് തയ്യാറാകുന്നില്ല. വനം വകുപ്പ് അനുമതി ലഭിച്ചാൽ റോഡ് നന്നാക്കാൻ പഞ്ചായത്ത് തയ്യാറാണ്. 28 ന് തെന്മലയിൽ എത്തുന്ന വനം മന്ത്രിക്ക് ഇത് സംബന്ധിച്ച് നാട്ടുകാരുടെ നേതൃത്വം നിവേദനം നൽകുമെന്ന് ആറാം വാർഡ് അംഗം മാമ്പഴത്തറ സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.