പുനലൂർ: പട്ടണത്തിലും പരിസരങ്ങളിലും ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടുന്നത് പതിവായതോടെ വൻതോതിൽ ജലം നഷ്ടമാകുന്നു. പട്ടണത്തിൽ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടലും ചോർച്ചയുമുണ്ട്. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ ടാക്സി സ്റ്റാൻഡിൽ പൈപ്പ് പൊട്ടി മൂന്നുദിവസം വെള്ളം പാഴായി.
തിങ്കളാഴ്ചയാണ് നന്നാക്കാൻ നടപടി ഉണ്ടായത്. അടുത്തിടെ ടാർ ചെയ്ത ദേശീയപാതയും തകർന്നു. പൈപ്പ് പൊട്ടൽ പരിഹരിക്കാൻ ചുറ്റുഭാഗവും കുഴിക്കുന്നതോടെ കൂടുതൽ സ്ഥലങ്ങൾ നാശത്തിലാകുന്നു. കൂടാതെ, പരിസരങ്ങളിൽ വെള്ളംമുടങ്ങും. കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പൈപ്പ് വെള്ളം മുടങ്ങുന്നത് നഗരവാസികളെ ദുരിതത്തിലാക്കുന്നു.
പ്രധാന ലൈനുകളിൽ ഗുണം കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതാണ് പെട്ടെന്ന് പൊട്ടുന്നതിന് കാരണം. കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ പാതയിലൂടെ കടന്നുപോകുന്നതും ചൂട് അധികരിക്കുന്നതുമെല്ലാം പൈപ്പ് പൊട്ടാൻ ഇടയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.