പുനലൂർ: പകൽ വൈദ്യുതി മുടങ്ങിയതോടെ മെഴുകുതിരിയുടെയും മൊബൈൽ ഫോണിെൻറയും വെളിച്ചത്തിൽ ജോലി ചെയ്ത് നഗരസഭ ഓഫിസിലെ ജീവനക്കാർ. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ ദേശീയ പാതയിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനായി പകൽ മുഴുവൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ, നഗരസഭ അടക്കം മിക്ക ഓഫിസുകളിലും കടകളിലും സ്ഥാപനങ്ങളിലുള്ളവരും വലഞ്ഞു.
നഗരസഭ ഓഫിസിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള ജനറേറ്റർ സംവിധാനം അറ്റകുറ്റപ്പണി ചെയ്യാതെ തകരാറിലായതാണ് ജീവനക്കാർ പ്രതിസന്ധിയിലാകാൻ കാരണം. വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തിയവരും ജീവനക്കാരും ഒരുപോലെ വലഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക് മെഴുകുതിരിയും മൊബൈലും തെളിച്ചാണ് ജീവനക്കാർ കാര്യങ്ങൾ നടത്തിയത്.
ദേശീയപാതയിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റാൻ നഗരസഭ നാലു ലക്ഷത്തോളം രൂപ അടിയന്തരമായി അടച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച പോസ്റ്റുകൾ മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.