പുനലൂർ: കനത്ത മഴക്കിടെ തെന്മല ജങ്ഷന് സമീപം അയ്യപ്പൻകാനയിൽ ഉരുൾപൊട്ടി നാശം നേരിട്ടു. തിങ്കളാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് റെയിൽവേ സ്റ്റേഷന് സമീപമുള്ള അയ്യപ്പൻകാനയിൽ ഉരുൾപൊട്ടിയത്. ഇവിടുള്ള റെയിൽവേയുടെ കലുങ്കിലൂടെ കുത്തിഒലിച്ചെത്തിയ വെള്ളം ഫോറസ്റ്റ് തടിഡിപ്പോയിലും തുടർന്ന് ദേശീയപാതയിലും കയറി. ഡിപ്പോയോട് ചേർന്നുള്ള കമലാലയത്തിൽ ശിവാനന്ദയുടെ വീടിെൻറ അടുക്കളയിൽ അടക്കം വെള്ളം കയറി.
കലുങ്കിൽ നിന്നുള്ള വെള്ളം ഉഷ, ചന്ദ്രലേഖ എന്നിവരുടെ വീടിെൻറ ഇടയിലൂടെയാണ് ഒഴുകി മറുവശത്ത് എത്തിയത്. പഞ്ചായത്ത് അംഗം ജി. നാഗരാജെൻറ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഒരുമണിക്കൂറോളം തുടർന്ന ശക്തമായ മഴ ശമിച്ചതോടെയാണ് മലവെള്ളപ്പാച്ചിൽ കുറഞ്ഞത്. രാത്രി മഴ തുടർന്നാൽ ഈ മേഖലയിൽ കൂടുതൽ അപകടഭീഷണിക്ക് ഇടയാക്കും. ആര്യങ്കാവിൽ തോട് നിറഞ്ഞ് തടിഡിപ്പോയിൽ വെള്ളം കയറി. ഇന്നലെ വൈകീട്ട് കിഴക്കൻ മലയോരമേഖലയിൽ പലയിടത്തും അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.