പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഹോ​ളെ​പ് സ​ർ​ജ​റി വി​ഭാ​ഗം പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പുനലൂര്‍ താലൂക്കാശുപത്രിയില്‍ ഹോളെപ് ശസ്ത്രക്രിയക്ക് തുടക്കം

പുനലൂര്‍: യൂറോളജിയിലെ ഹോള്‍മീം ലേസര്‍ എനുക്ലിയേഷന്‍ ഓഫ് പ്രോസ്റ്റേറ്റ് (ഹോളെപ്) ശസ്ത്രക്രിയ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ആരംഭിച്ചു. ആദ്യദിനത്തില്‍ അഞ്ച് രോഗികളില്‍ ഈ ശസ്ത്രക്രിയ വിജയകരമായി നടത്തി. മൂത്രാശയ കല്ലും പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കവും സര്‍ജറിയിലൂടെ ഇല്ലതാക്കാന്‍ ശസ്ത്രക്രിയവഴി സാധിക്കും. പുതിയ ശസ്ത്രക്രിയ വിഭാഗം പി.എസ്. സുപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ നിമ്മി എബ്രഹാം, വൈസ് ചെയര്‍മാന്‍ വി.പി. ഉണ്ണിക്കൃഷ്ണന്‍, ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍. ഷാഹിര്‍ഷാ തുടങ്ങിയവര്‍ സംസാരിച്ചു. പ്രമുഖ യൂറോളജിസ്റ്റ് ഡോ. തനൂജ്‌പോള്‍ ഭാട്ടിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി.

Tags:    
News Summary - Holep surgery begins at Punalur Taluk Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.