പുനലൂർ: ആര്യങ്കാവ് വനം റേഞ്ചിൽ തേക്ക് തോട്ടത്തിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയ പിടിയാനയുടെ മരണകാരണം ആനപ്പോരെന്ന് അധികൃതർ. ചെരിഞ്ഞ ആനയുടെ ദേഹത്തുണ്ടായിരുന്ന കൊമ്പുകൊണ്ടുള്ള മുറിവുകളുടെ അടിസ്ഥാനത്തിലാണ് അധികൃതരുടെ വിശദീകരണം. കൂടാതെ സ്ഥലത്ത് കൊമ്പൻ ക്യാമ്പ് ചെയ്ത ലക്ഷണങ്ങളുമുണ്ട്.
ആര്യങ്കാവ് ബെഡ്ഫോർഡ് എസ്റ്റേറ്റിന് സമീപം തേക്ക് തോട്ടത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. 24 വയസ്സോളം വരും. ജഡത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്.
മൃഗഡോക്ടർമാരായ അനസ്, ശ്യം, സിബി എന്നിവർ ആനയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്തു. ചൊവ്വാഴ്ച രാവിലെ പത്തോടെ തുടങ്ങിയ പോസ്റ്റ്മോർട്ടം വൈകീട്ടാണ് പൂർത്തിയായത്. പൊക്ലൻ ഉപയോഗിച്ച് വലിയ കുഴിയെടുത്ത് ഇവിടെതന്നെ സംസ്കാരിച്ചു.
തെന്മല ഡി.എഫ്.ഒ എ. ഷാനവാസ്, റേഞ്ച് ഓഫിസർ സനോജ്, ഡെപ്യൂട്ടി റേഞ്ചർ എസ്. ബിജുകുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്ന സംസ്കാര നടപടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.