പുനലൂർ: തമിഴ്നാട്ടിൽ നിന്ന് പാറ ഉൽപ്പന്നങ്ങൾ കയറ്റി വരുന്ന വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റിന്റെ മിന്നൽ പരിശോധന. ലോഡുമായി വരുന്ന വാഹനങ്ങളിൽ നിന്ന് പാറ, മെറ്റൽ, തുടങ്ങിയവ റോഡിൽ വീണ് മറ്റ് വാഹന യാത്രികർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടും പലതരത്തിലുള്ള അപകടങ്ങളും നിരന്തരം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പരിശോധന. കൂടാതെ ഓവർ ലോഡും പാറ ഉൽപന്നങ്ങൾ ടാർപ്പായിട്ട് മൂടാതെയും കൊണ്ടുവരുന്നുണ്ട്.
ബോഡി ബലം ഇല്ലാത്തതും മതിയായ ഫിറ്റ്നസും ഇല്ലാത്തതുമാണ് ലോഡുമായി വരുന്ന പല വാഹനങ്ങളും. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യൻ ഡ്രൈവേഴ്സ് സൊസൈറ്റി മോട്ടോർ വാഹന വകുപ്പ് കൊല്ലം എൻഫോഴ്സ്മെന്റിന് പരാതി നൽകിയിരുന്നു.
മോട്ടോർ വാഹന വകുപ്പ് കൊല്ലം എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക് പോസ്റ്റിന് സമീപത്താണ് വാഹന പരിശോധനക്ക് എത്തിയത്. എന്നാൽ പരിശോധന വിവരം ചോർന്നെന്ന് പറയുന്നു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ഒന്നും തന്നെ എത്തിയില്ല. എ.എം.വിമാരായ വി.എസ്. ബിജോയ്, എസ്. മഞ്ചു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.